Follow KVARTHA on Google news Follow Us!
ad

ഗുണ്ടാനിയമം പരിഷ്‌കരിക്കുന്നു

State government, Goonda Act , Constitution, Kerala high court , Justice, Pius C Kuriakose , Babu Mathew P Joseph, Jayesh U , Thiruvallam, Thiruvananthapuram, Kerala Anti-Social Activities , Advocate, T K Ananda Krishnan
തിരുവനന്തപുരം: ഗുണ്ടകളുടെ കരുതല്‍ തടങ്കല്‍ ആറു മാസത്തില്‍ നിന്ന് ഒരു വര്‍ഷമാക്കിക്കൊണ്ട് ഗുണ്ടാനിയമം ഭേദഗതി ചെയ്യാന്‍ ധാരണയായി. മണിചെയിന്‍ , മണല്‍കടത്ത് കേസുകളിലെ പ്രതികളും പുതിയ ഭേദഗതിപ്രകാരം ഗുണ്ടാനിയമത്തിന്റെ പരിധിയില്‍ വരും. മണല്‍ കടത്താനും മറ്റും ഉപയോഗിക്കുന്ന വാഹനങ്ങളും മറ്റും പിടിച്ചെടുക്കാനും ഭേദഗതി കൊണ്ടുവരുന്നുണ്ട്. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി അംഗീകരിച്ച് ബില്‍ തയാറാക്കാന്‍ നിയമവകുപ്പിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

സ്ഥിരം കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കണമെന്ന നിര്‍ദേശം നിയമവകുപ്പ് അംഗീകരിച്ചില്ല. ഉപദേശകസമിതിയുടെ അംഗീകാരത്തോടെ കളക്ടര്‍ അറസ്റ്റിന് ഉത്തരവ് നല്‍കണം.
മൂന്നു കേസുകളില്‍ പ്രതികളാവുകയോ ഒരു കേസില്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരാണ് ഇപ്പോള്‍ ഗുണ്ടാനിയമത്തിന്റെ പരിധിയില്‍ വരുന്നത്.

തടങ്കല്‍ കാലാവധി ഒരുവര്‍ഷമാക്കണമെന്ന ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം നിയമവകുപ്പ് അംഗീകരിച്ചു. പിടിയിലാകുന്ന ഗുണ്ടകള്‍ ഉപദേശക സമിതിയില്‍ ആണ് അപ്പീല്‍ നല്‍കേണ്ടത്. ഇപ്പോള്‍ സമിതിയില്‍ പൊലീസിന് സ്ഥിരം അഭിഭാഷകരില്ലാത്തത് ഗുണ്ടകള്‍ക്ക് എളുപ്പം പുറത്തിറങ്ങാന്‍ സഹായകമാണെന്ന് ആക്ഷേപമുണ്ട്. ഇതു പരിഹരിക്കാനും നടപടിയുണ്ടാകണമെന്ന് ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.


Key Words:
State government, Goonda Act , Constitution,  Kerala high court , Justice, Pius C Kuriakose , Babu Mathew P Joseph,  Jayesh U , Thiruvallam, Thiruvananthapuram,  Kerala Anti-Social Activities , Advocate, T K Ananda Krishnan,

Post a Comment