Follow KVARTHA on Google news Follow Us!
ad

ഐ കെ ഗുജ്‌റാള്‍ അന്തരിച്ചു

മുന്‍ പ്രധാനമന്ത്രി ഐ കെ ഗുജ്‌റാള്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. ശ്വാസകോശ Former prime minister, Inder Kumar Gujral, Gurgaon hospital, Home minister, Sushilkumar Shinde, Lok Sabha , Gujral passed away , Medanta Hospital, Gurgaon, Medicity Medanta Hospital , Prime Minister of India ,Avtar Narain Gujral , Pushpa Gujrall
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഐ കെ ഗുജ്‌റാള്‍ അന്തരിച്ചു. 92 വയസ്സായിരുന്നു.  ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നവംബര്‍ 19 മുതല്‍ ഗുഡ്ഗാവ് മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്  ഗുജ്‌റാളിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ഐ.കെ ഗുജ്‌റാള്‍ 1997 ഏപ്രിലിലാണ് ഇന്ത്യയുടെ പന്ത്രണ്ടാമത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. 1998 മാര്‍ച്ച് വരെ പ്രധാനമന്ത്രി സ്ഥാനത്തിരുന്നു. രാജ്യസഭയില്‍ നിന്ന് പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ഗുജ്‌റാള്‍. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ സര്‍ക്കാരില്‍ വിവരസാങ്കേതികവിദ്യാ മന്ത്രിയായിരുന്നു. ഇന്ത്യയുടെ സോവിയറ്റ് യൂണിയന്‍ സ്ഥാനപതിയായും ഗുജ്‌റാള്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

1919 ഡിസംബര്‍ നാലിന് ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ പഞ്ചാബിലെ ഝലം ജില്ലയിലാണ് ഇന്ദര്‍ കുമാര്‍ ഗുജ്‌റാള്‍ എന്ന ഐ കെ ഗുജ്‌റാളിന്റെ ജനനം. അച്ഛന്‍ അവ്താര്‍ നാരായണ്‍ ഗുജ്‌റാള്‍. അമ്മ  പുഷ്പ ഗുജ്‌റാള്‍. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തു ജയിലില്‍ കിടന്ന ഗുജ്‌റാള്‍ വിഭജനത്തോടെയാണ് ഇന്ത്യയിലെത്തിയത്.

കോണ്‍ഗ്രസ് വിട്ട്  1980കളുടെ മധ്യത്തില്‍ ഗുജ്‌റാള്‍ ജനതാദളില്‍ ചേര്‍ന്നു. 1989ലെ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ജലന്തറില്‍ നിന്ന് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1989ലെ വി.പി.സിംഗ് മന്ത്രിസഭയില്‍ ഗുജ്‌റാള്‍ വിദേശകാര്യമന്ത്രിയായിരുന്നു. ക്യാബിനറ്റ് മന്ത്രിയെന്ന നിലയില്‍ ഗുജ്‌റാള്‍ നേരിടേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളി ഇറാഖ്  കുവൈത്ത് യുദ്ധമായിരുന്നു.

SUMMARY:
Former prime minister Inder Kumar Gujral, who was unwell for some time now, died on Friday in a Gurgaon hospital. He was 92.

Key Words:
Former prime minister, Inder Kumar Gujral,  Gurgaon hospital, Home minister, Sushilkumar Shinde, Lok Sabha , Gujral passed away, Medanta Hospital, Gurgaon, Medicity Medanta Hospital , Prime Minister of India ,Avtar Narain Gujral , Pushpa Gujrall

Post a Comment