Follow KVARTHA on Google news Follow Us!
ad

ധനുഷ് ഗാനരംഗത്തും പ്രത്യക്ഷപ്പെടും

മമ്മൂട്ടിയും ദിലീപും ഒന്നിക്കുന്ന 'കമ്മത്ത് ആന്റ കമ്മത്തി'ല്‍ കൊവലറി ഗാനത്തിലൂടെ Dhanush, Song, Hotel, film, Kochi, Rajanikanth, chennai, Director, India,
Dhanush, Song, Hotel, film, Kochi, Rajanikanth, chennai, Director, India,മമ്മൂട്ടിയും ദിലീപും ഒന്നിക്കുന്ന 'കമ്മത്ത് ആന്‍റ് കമ്മത്തി'ല്‍ കൊവലറി ഗാനത്തിലൂടെ പ്രശസ്തനായ ധനുഷ് ഗാനരംഗത്തും പ്രത്യക്ഷപ്പെടും. കമ്മത്ത് സഹോദരന്മാരുടെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തുന്ന താരമായാണ് ധനുഷ് ഈ ചിത്രത്തില്‍ വേഷമിടുന്നത്.

കൊച്ചിയില്‍ വച്ച് ധനുഷ് കമ്മത്ത് സഹോദരന്മാരുടെ ചെന്നൈയിലെ ഹോട്ടല്‍ ഉദ്ഘാടനം ചെയ്യുന്ന രംഗം ചിത്രീകരിച്ചിരുന്നു. ഡിസംബറില്‍ ധനുഷിന്റെ ഒരു ഗാനരംഗം കൂടി ചിത്രീകരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നത്. മൂന്നു ദിവസത്തെ ഡേറ്റാണ് രജനീകാന്തിന്റെ മരുമകന്‍ കൂടിയായ ധനുഷ് ചിത്രത്തിനു വേണ്ടി നല്‍കിയിട്ടുള്ളത്. ഗാനരംഗത്തില്‍ ധനൂഷിന്റെ പാട്ടും ഉണ്ടാകുമോയെന്ന കാര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ വ്യക്താമായ സൂചനകള്‍ ഇനിയും നല്‍കിയിട്ടില്ല.

ഉദയകൃഷ്ണന്‍- സിബി കെ തോമസിന്റെ തിരക്കഥയില്‍ തോംസണ്‍ കെ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റോയാണ് നിര്‍മ്മാതാവ്. റിമ കല്ലിംഗല്‍, കാര്‍ത്തിക നായര്‍, ബാബുരാജ് എന്നിവരാണ് ചിത്രത്തിലെ പ്രമുഖ താരങ്ങള്‍. എം ജയചന്ദ്രന്റെ സംഗീത്തില്‍ മലയാളത്തിലെ പ്രശസ്തര്‍ ഗാനങ്ങള്‍ ആലപിക്കും.

Keywords:  Dhanush, Song, Hotel, Film, Kochi, Rajanikanth, Chennai, Director, India.

Post a Comment