Follow KVARTHA on Google news Follow Us!
ad

ഇ­ള­നീര്‍കു­ല ത­ല­യില്‍ വീ­ണ് യു­വാ­വ് മ­രിച്ചു; കൊ­ല­യെ­ന്ന് ബ­ന്ധുക്കള്‍

ഇള­നീര്‍കുല തല­യില്‍ വീണ യുവാ­വ് മ­രിച്ചു. എന്നാല്‍ സംഭവം അപ­ക­ട­മെ­ല്ലെന്നും കൊല­പാ­ത­ക­മാ­ണെന്നും ആരോ­പിച്ച് ബന്ധു­ക്കള്‍ പ­രാ­തി­യു­മാ­യി Kasaragod, Obituary, Youth, Kerala, Coconut, Tree, Malayalam News, Parappa
 Kasaragod, Obituary, Youth, Kerala, Coconut, Tree, Malayalam News, Parappa
പര­പ്പ (കാസര്‍­കോട്): ഇള­നീര്‍കുല തല­യില്‍ വീണ യുവാ­വ് മ­രിച്ചു. എന്നാല്‍ സംഭവം അപ­ക­ട­മെ­ല്ലെന്നും കൊല­പാ­ത­ക­മാ­ണെന്നും ആരോ­പിച്ച് ബന്ധു­ക്കള്‍ പ­രാ­തി­യു­മാ­യി പോ­ലീ­സി­നെ സ­മീ­പിച്ചു. പരപ്പ കന­ക­പ്പ­ള്ളി തുമ്പ കോള­നി­യിലെ കല്ല്യാ­ണി­യുടെ മകന്‍ പ്രസാദ് (34) ആണ് മ­രി­ച്ചത്.

ചൊ­വാഴ്ച വൈകീട്ട് അയല്‍വാ­സി­യായ നാരാ­യ­ണ­നോ­ടൊപ്പം കരിക്ക് പറി­ക്കാ­നായി തെങ്ങില്‍ കയ­റി­യ­താ­യി­രു­ന്നു. മുക­ളില്‍ നിന്നും കരി­ക്കിന്‍ കുല വെട്ടി തൊട്ടു­താഴെ ഉണ്ടാ­യി­രുന്ന പ്രസാ­ദിന് ഇട്ടു­കൊ­ടു­ക്കു­ക­യാ­യി­രു­ന്നു. എന്നാല്‍ ലക്ഷ്യം തെറ്റി കുല പ്രസാ­ദിന്റെ തല­യില്‍ വീഴു­കയും കരി­ക്കോ­ടൊപ്പം പ്രസാദ് തെങ്ങില്‍ നിന്നും നി­ലത്ത് വീഴു­ക­യു­മാ­യി­രു­ന്നു. അബോ­ധാ­വ­സ്ഥ­യി­ലായ പ്രസാ­ദിനെ ഒഴി­വാക്കി നാരാ­യ­ണന്‍ സ്ഥ­ലം വി­ടു­കയും ചെ­യ്തു.

അപ­കടം നടന്ന് രണ്ട­ര­മ­ണി­ക്കു­റോളം കഴി­ഞ്ഞ­തി­നു­ശേ­ഷ­മാ­ണ് പ്രസാ­ദിനെ നാട്ടു­കാര്‍ കണ്ടെത്തി ആശു­പ­ത്രി­യില്‍ എത്തി­ച്ച­ത്. എന്നാല്‍ ജില്ലാ ആശു­പ­ത്രി­യില്‍ എത്തും മുമ്പേ മ­രിച്ചു. നാരാ­യ­ണന് പ്രസാ­ദി­നോട് നേരത്തെ വൈരാ­ഗ്യമുണ്ടാ­യി­രു­ന്നു­വെന്നും മന­പ്പൂര്‍വം അപ­ക­ട­ത്തില്‍പ്പെ­ടു­ത്തി­യ­താ­ണെന്നും പ്രസാ­ദിന്റെ ബന്ധു­ക്കള്‍ ആരോ­പി­ച്ചു. എന്നാല്‍ അപ­കടം പറ്റി­യ­താ­ണെന്നും പേടി­ച്ചാ­ണ് പ്രസാ­ദിനെ രക്ഷി­ക്കാതെ സ്ഥലം വിട്ട­തെന്നും നാരാ­യ­ണന്‍ പറ­യു­ന്നു.

രതി­യാണ് പ്രസാ­ദിന്റെ ഭാര്യ. ഇവര്‍ക്ക് മൂന്നു­മ­ക്ക­ളു­ണ്ട്.

Keywords: Kasaragod, Obituary, Youth, Kerala, Coconut, Tree, Malayalam News, Parappa

Post a Comment