Follow KVARTHA on Google news Follow Us!
ad

അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനം നവംബറില്‍

ഖത്തര്‍ ഖുര്‍ആന്‍ ഗാര്‍ഡന്‍ സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ര്ട ഖുര്‍ആന്‍ സമ്മേളനം നവംബര്‍ ആദ്യവാരം ദോഹയില്‍ നടക്കും. മതപണ്ഡിതരും പ്രകൃതി ശാസ്ത്രജ്ഞരും ജീവശാസ്ത്ര വിദഗ്ധരും ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍

ദോഹ: ഖത്തര്‍ ഖുര്‍ആന്‍ ഗാര്‍ഡന്‍ സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ര്ട ഖുര്‍ആന്‍ സമ്മേളനം നവംബര്‍ ആദ്യവാരം ദോഹയില്‍ നടക്കും. മതപണ്ഡിതരും പ്രകൃതി ശാസ്ത്രജ്ഞരും ജീവശാസ്ത്ര വിദഗ്ധരും ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

സൗദി ശാസ്ത്രജ്ഞനും ഖുര്‍ആന്‍ പണ്ഡിതനുമായ ഡോ. അബ്ദുല്ല അല്‍ മുസ്‌ളിഹ്, സൗദിയിലെ തന്നെ ഫാര്‍മസി കോളേജ് പ്രിന്‍സിപ്പലായ ഡോ. ജാബിര്‍ അല്‍ ഖഹ്ത്താനി, ഖത്തറില്‍ നിന്ന് അന്താരാഷ്ര്ട മുസ്‌ളിം പണ്ഡിത സഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി, ജനറല്‍ സെക്രട്ടറി ഡോ. അലി മുഹിയുദ്ദീന്‍ അല്‍ ഖുറദാഗി എന്നിവര്‍ക്ക് പുറമെ ഇന്തോനേഷ്യ, മലേഷ്യ, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിനുള്ള പ്രഗല്‍ഭ പണ്ഡിതരും ഗവേഷകരും സമ്മേളനത്തില്‍ സംബന്ധിക്കും.

ഖുര്‍ആനിലും ഹദീസിലും പരാമര്‍ശിക്കപ്പെട്ട സസ്യങ്ങള്‍, ചെടികള്‍ എന്നിവയെക്കുറിച്ച് ദേശീയ,മേഖലാ, അന്തര്‍ദേശീയ തലങ്ങളില്‍ അവബോധം സൃഷ്ടിക്കുക, സംസ്‌കാരങ്ങളെ തമ്മില്‍ പരിചയപ്പെടുത്തുക എന്നിവയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ഇതോടൊപ്പം ഖത്തറിലെ ഖുര്‍ആനിക് ഗാഡന്റെ വളര്‍ച്ചയും ലക്ഷ്യം വെക്കുന്നു.

ഖുര്‍ആനിലും ഹദീസിലും പരാമര്‍ശിക്കപ്പെട്ട സസ്യങ്ങളുടെ വിത്തുകള്‍ സൂക്ഷിക്കാന്‍ ആധുനിക സൗകര്യങ്ങളോടെ വിത്ത് ബാങ്ക് സ്ഥാപിക്കാനും പദ്ധതിയുള്ളതായി ഗാഡന്‍ വക്താവ് പറഞ്ഞു. ഈ തോട്ടത്തിന്റെ സന്ദേശം വിദ്യാര്‍ഥികളില്‍ എത്തിക്കാന്‍ പ്രത്യേക പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്.

Post a Comment