Follow KVARTHA on Google news Follow Us!
ad

സാൻഡി: മരണസംഖ്യ 45 ആയി; 16,000 വിമാനങ്ങൾ റദ്ദാക്കി

ന്യൂയോർക്ക്: സാൻഡി കൊടുങ്കാറ്റ് വീശിയടിച്ചതിൽ മരണമടഞ്ഞവരുടെ എണ്ണം 45 ആയി. World, U.S, Storm, Obituary,
ന്യൂയോർക്ക്: സാൻഡി കൊടുങ്കാറ്റ് വീശിയടിച്ചതിൽ മരണമടഞ്ഞവരുടെ എണ്ണം 45 ആയി. കൊടുങ്കാറ്റിനെത്തുടർന്ന് യുഎസിൽ കനത്ത മഴയാണ്. 16,000 വിമാനങ്ങൾ റദ്ദാക്കി നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിലാണ്. ന്യൂയോർക്കിലെ വൈദ്യുതി വിതരണം പൂർണമായും നിലച്ച അവസ്ഥയിലാണ്. കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും കൊടുങ്കാറ്റും പേമാരിയും വിതച്ച നാശനഷ്ടങ്ങളുടെ കണക്കുകൾ ലഭ്യമല്ല.

മരിച്ചവരിൽ 18 പേരും ന്യൂയോർക്ക് നഗരവാസികളാണ്. നവംബർ ആറിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി എത്തിയ കൊടുങ്കാറ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തീവ്രത കുറച്ചിട്ടുണ്ട്. എട്ട് മില്യൺ വീടുകളിലെയും ഓഫീസുകളിലേയും വൈദ്യുതി വിതരണം പാടെ നിലച്ചിരിക്കുകയാണ്. ന്യൂയോര്‍ക്ക്, ന്യൂജഴ്സി, മേരിലാന്‍ഡ്, നോര്‍ത്ത് കാരലീന, വെസ്റ്റ് വെര്‍ജീനിയ, പെനിസില്‍വേനിയ, കണക്ടികട്ട് സംസ്ഥാനങ്ങളിലാണു കാറ്റ് ഏറ്റവുമധികം നാശം വിതച്ചത്. യുഎസിലെ ഏറ്റവും ജനസാന്ദ്രതയുള്ള മേഖലയില്‍ പലയിടങ്ങളിലും വീടുകളും മരങ്ങളും നിലംപൊത്തി.

സാന്‍ഡി ചുഴലിക്കൊടുങ്കാറ്റ് 'മഹാദുരന്തം ആയി പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ചു. അടുത്ത ചൊവ്വാഴ്ച നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഒബാമയും റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിയും നിര്‍ത്തിവച്ചു. ന്യൂയോര്‍ക്കും സമീപ സംസ്ഥാനങ്ങളും സാധാരണനിലയിലേക്കു തിരിച്ചുവരാന്‍ ദിവസങ്ങളെടുക്കും.

SUMMERY: New York: Millions of people faced epic flooding and lengthy power outages on Tuesday after the massive storm Sandy wreaked havoc in much of the eastern United States with high winds and heavy rains.

Keywords: World, obituary, US, New York, Sandy,

Post a Comment