ആലപ്പുഴ: ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. പുലര്‍ച്ചെ 5.15 ന് ദേശീയപാതയില്‍ പുന്നപ്ര കപ്പക്കടയ്ക്ക് സമീപം ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് പുന്നപ്ര തെക്ക് പഞ്ചായത്ത് 15ാം വാര്‍ഡ് ദൈവപ്പുര കോളനിയില്‍ വിശ്വമോഹന്‍ തങ്കമണി ദമ്പതികളുടെ മകന് വിനീത്(25),ആഞ്ഞിലിപ്പറമ്പ് കോളനിയില്‍ വത്സന് സൗദ ദമ്പതികളുടെ മകന് സംജേഷ്(23) എന്നിവരാണ് മരിച്ചത്.
ആലപ്പുഴയിലെ ജിംനേഷ്യത്തിലേക്ക് സുഹൃത്തുക്കളോരുമിച്ച് ബൈക്കില്‍ പോകുമ്പോള്‍ കപ്പക്കടയിലെ പെട്രോള്‍പമ്പില്‍ നിന്ന് ഇന്ധനം നിറച്ച് അമിത വേഗത്തില്‍ റോഡിലേയ്ക്കിറങ്ങിയ ടിപ്പര്‍ലോറി ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡിലേയ്ക്ക് വീണ വിനീതിന്റെയും സംജേഷിന്റെയും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. സംജേഷ് സംഭവസ്ഥലത്തുവച്ചും വിനീത് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കുള്ള യാത്രാമദ്ധ്യേയും മരണമടഞ്ഞു. അപകടശേഷം ചോരവാര്‍ന്ന് ഇരുവരും ഏറെനേരം റോഡില്‍ കിടന്നു. സംഭവശേഷം ലോറിഡ്രൈവറും ക്ലീനറും ഓടി രക്ഷപെട്ടു. ടിപ്പര്‍ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരുടെയും മൃതദേഹം ആലപ്പുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. വിനീതയാണ് വിനീതിന്റെ സഹോദരി .
സജേഷ്, സംഗീത എന്നിവരാണ് സംജേഷിന്റെ സഹോദരങ്ങള്‍. പോലീസ് കേസെടുത്തു.

Keywords: Kerala, Alappuzha, Accident, Bike, Lorry, Youths, Death, Samgesh, Vineeth, Punnapra, petrol, Gim, Hospital, Friends, Road.