Follow KVARTHA on Google news Follow Us!
ad

ചൈനയില്‍ വീണ്ടുംബുദ്ധ സന്യാസിമാരുടെ ആത്മാഹുതി

Tibetan Buddhist monks self-immolate in Lhasaചൈനയില്‍ രണ്ട് ബുദ്ധ സന്യാസിമാര്‍കൂടി കഴിഞ്ഞ ദിവസം ചൈനയില്‍ ആത്മാഹുതി ചെയ്തു. ടിബറ്റന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായാണ് സന്യാസിമാര്‍ ആത്മാഹുതി ചെയ്തത്.

ബെയ്ജിങ്: ചൈനയില്‍ രണ്ട് ബുദ്ധ സന്യാസിമാര്‍കൂടി കഴിഞ്ഞ ദിവസം ചൈനയില്‍ ആത്മാഹുതി ചെയ്തു. ടിബറ്റന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായാണ് സന്യാസിമാര്‍ ആത്മാഹുതി  ചെയ്തത്. ടിബറ്റ് തലസ്ഥാനമായ ലാസയിലെ ഒരു സര്‍ക്കാര്‍ കെട്ടിടത്തിന് മുന്നില്‍നിന്നാണ് സെപോ, താന്‍സന്‍ എന്നീ ബുദ്ധ സഹോദരങ്ങള്‍ തീകൊളുത്തി മരിച്ചത്.

ഒരാഴ്ചക്കിടെ ചൈനയിലെ ഏഴാമത്തെ ബുദ്ധിസ്റ്റ് ആത്മാഹുതിയാണിത്. അടുത്തിടെ പ്രക്ഷോഭം ശക്തമായതിന് ശേഷം ഇതാദ്യമായാണ് ഇത്രയും പേര്‍ ചൈനയില്‍ ആത്മാഹുതി നടത്തുന്നതെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രീ തിബത്ത് എന്ന മനുഷ്യാവകാശ സംഘടന വക്താവ് അറിയിച്ചു.

രണ്ട് വര്‍ഷത്തിനിടെ തിബത്ത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ചൈനയില്‍ അറുപതോളം ബുദ്ധ സന്യാസിമാരാണ് സ്വയം തീകൊളുത്തി മരണം വരിച്ചത്.

SUMMARY:
Two Tibetan Buddhist monks have set themselves on fire in Lhasa, the first reported self-immolations in the capital of China's Tibet Autonomous Region.

Post a Comment