Follow KVARTHA on Google news Follow Us!
ad

ജമീല ടീച്ചര്‍ പച്ചക്കോട്ട് അണിയണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍

മലപ്പുറത്തെ പച്ചക്കോട്ടു വിവാദത്തില്‍ അധ്യാപികയ്ക്ക് വിജയം. മേല്‍വസ്ത്രത്തിന്റെ നിറം മാറ്റാന്‍ തയ്യാറായാണ് സ്‌കൂള്‍ അധികൃതര്‍ വിവാദത്തില്‍നിന്ന് തലയൂരിയത്. മലപ്പുറം അരീക്കോടുള്ള മുസ്‌സാലം ഓറിയന്റല്‍ ഹൈസ്‌ക്കൂളിലാണ് സംഭവം.

തിരുവനന്തപുരം: മലപ്പുറത്തെ പച്ചക്കോട്ടു വിവാദത്തില്‍ അധ്യാപികയ്ക്ക് വിജയം. മേല്‍വസ്ത്രത്തിന്റെ നിറം മാറ്റാന്‍ തയ്യാറായാണ് സ്‌കൂള്‍ അധികൃതര്‍ വിവാദത്തില്‍നിന്ന് തലയൂരിയത്. മലപ്പുറം അരീക്കോടുള്ള മുസ്‌സാലം ഓറിയന്റല്‍ ഹൈസ്‌ക്കൂളിലാണ് സംഭവം.

സ്‌കൂളിലെ അദ്ധ്യാപകര്‍ പച്ച ഓവര്‍കോട്ട് ധരിച്ച് സ്‌കൂളിലെത്തണമെന്നായിരുന്നു വ്യവസ്ഥ. ഇത് കര്‍ശനമായി പാലിക്കപ്പെടണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിച്ചിരുന്നു. ജമീല എന്ന ഗണിതശാസ്ത്ര അദ്ധ്യാപിക പച്ചക്കോട്ട് ധരിക്കാന്‍ തയാറല്ലെന്ന്  മാനേജ്‌മെന്റിനെ അറിയിച്ചു. പച്ച ഒഴികെ ഏത് നിറത്തിലുള്ള കോട്ട് ധരിക്കാനും താന്‍ തയാറാണെന്നും അവര്‍ വ്യക്തമാക്കി. ടീച്ചറുടെ തീരുമാനംധിക്കാരവും അനുസരണക്കേടുമായി കണക്കാക്കിയ മാനേജ്‌മെന്റ് ജമീലയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡു ചെയ്തു. ഈ മാസം ഇരുപതിനായിരുന്നു സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങിയത്. പതിനഞ്ച് ദിവസത്തേക്കായിരുന്നു നടപടി.

 പച്ച ഓവര്‍ക്കോട്ട് ധരിക്കാത്തതിന്റെ പേരില്‍ അദ്ധ്യാപികയ്‌ക്കെതിരെ നടപടിയെടുത്തത് വന്‍ വാര്‍ത്താപ്രാധാന്യം നേടി. സ്‌കൂള്‍ മാനേജ്‌മെന്റ് മതമൗലികത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ശക്തമാവുകയും ചെയ്തു. ഇതോടെയാണ് വിട്ടുവീഴ്ചയുമായി സ്‌കൂള്‍ അധികൃതര്‍ രംഗത്തെത്തിയത്.

പച്ച വസ്ത്രമല്ല, കടുത്ത ചാര നിറത്തിലുള്ളതാണ് തങ്ങള്‍ നിശ്ചയിച്ചിരിക്കുന്നതെന്ന വാദവുമായി സ്‌കൂള്‍ അധികൃതര്‍ ഇതിനിടെ സംഭവത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജമീലയ്ക്ക് നല്‍കിയ മെമ്മോയില്‍ പച്ച  ഓവര്‍ക്കോട്ടെന്നു തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ അവരുടെ ആ വാദവും പൊളിഞ്ഞു.  ഈ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നത്. ഓവര്‍ക്കോട്ടിന്റെ പച്ച നിറം പിന്‍വലിക്കാന്‍ അവര്‍ ഇപ്പോള്‍ തയാറായിരിക്കുകയാണ്.

key words:
green coat, teacher, school, malappuram, jameela teacher, areacode, dress code

Post a Comment