Follow KVARTHA on Google news Follow Us!
ad

ഒന്നില്‍ക്കൂടുതല്‍ കാറായാല്‍ അധിക നികുതി

ഒന്നിലധികം കാറുകളുളളവരും ആഢംബര കാറുടമകളും ജാഗ്രതൈ. കൂടിയ വിലയുള്ള കാറുകളുടെ ഉടമകളെ പിടികൂടാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. ഒന്നിലധികം കാറുകള്‍ വാങ്ങുന്നവര്‍ക്ക് സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്.
car
തിരുവനന്തപുരം: ഒന്നിലധികം കാറുകളുളളവരും ആഢംബര കാറുടമകളും ജാഗ്രതൈ. കൂടിയ വിലയുള്ള കാറുകളുടെ ഉടമകളെ പിടികൂടാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. ഒന്നിലധികം കാറുകള്‍ വാങ്ങുന്നവര്‍ക്ക് സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. അതുപോലെ 15 ലക്ഷം രൂപയ്ക്ക് മുകളിലുളള കാറുകള്‍ വാങ്ങുമ്പോള്‍ ആഡംബര നികുതി ചുമത്തും.

വണ്‍ ടൈം നികുതിയുടെ കാലാവധി ഇപ്പോള്‍ 15 വര്‍ഷമാണ്. ഇത് 20 വര്‍ഷമായി ഉയര്‍ത്തും. മന്ത്രിസഭ ഈ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതിന്റെ വിശാദംശങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ പരിഷ്‌ക്കാരത്തിലൂടെ പ്രതിവര്‍ഷം 400 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഈ നീക്കം.

 സര്‍ക്കാര്‍ ഖജനാവ് നിറ്‌യക്കുന്നതില്‍ മോട്ടോര്‍ വാഹന വകുപ്പ് വലിയ പങ്കാണ് ഇപ്പോള്‍ വഹിക്കുന്നത്. 2009-10ല്‍ 1094 കോടി രൂപയാണ് വകുപ്പ് സമാഹരിച്ചത്. കഴിഞ്ഞ വര്‍ഷമിത് 1265 കോടി രൂപയായി ഉയര്‍ന്നു. വാഹനങ്ങളുടെ എണ്ണം വര്‍ഷം തോറും കൂടി വരുന്നതു കൊണ്ടാണിത്.

 അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പരിഷ്‌ക്കാരം നടപ്പാക്കാനാണ് ധനകാര്യ വകുപ്പ് ഉദ്ദേശിക്കുന്നത്. അതിന് ഉതകുന്ന വിധത്തില്‍ വൈകാതെ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 15 ലക്ഷം രൂപയ്ക്ക് മേലുളള കാറുകളെ പല തട്ടായി തിരിച്ച് ആഡംബര നികുതി പിരിക്കുന്നത് നല്ലതാണെന്ന അഭിപ്രായമാണ് വകുപ്പിനുള്ളത്. കൂടിയ വിലയ്ക്കുള്ള കാറിന് കൂടിയ നികുതി ഇതിലൂടെ വസൂലാക്കാന്‍ കഴിയും. 50 ലക്ഷം രൂപയ്ക്ക് മേലുളള കാറുകളുടെ എണ്ണം കേരളത്തില്‍ കൂടി വരികയാണ്.

Keywords:
Kerala, five per cent fuel surcharge, financing mass rapid transport projects, exempted from State taxes and levies, Kozhikode monorail project.

Post a Comment