ഇറാക്കില്‍ തീവ്രവാദിയാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്:  വിവിധയിടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ ഇറാക്കില്‍ സുരക്ഷാസൈനികര്‍ ഉള്‍പ്പെടെ 32 പേര്‍ കൊല്ലപ്പെട്ടു. 82 പേര്‍ക്കു പരുക്കേറ്റു. ടാജി നഗരത്തില്‍ നടന്ന തുടര്‍ സ്‌ഫോടനങ്ങളില്‍ എട്ടു പേര്‍ മരിക്കുകയും 28 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

മൂന്നു കാറുകളില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കിര്‍കുക്ക്, ഷുലാ, കുട്ട് എന്നിവിടങ്ങളില്‍ നടന്ന ആക്രമണങ്ങളിലാണു മറ്റുള്ളവര്‍ മരിച്ചത്.

കുട്ടില്‍ ചെക്ക് പോസ്റ്റിനു സമീപം ചാവേറാക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്കു പരുക്കേറ്റു. ഷിയ വിഭാഗത്തെ ലക്ഷ്യമാക്കിയാണ് ആക്രമണങ്ങളെന്നു പൊലീസ് പറഞ്ഞു.


SUMMARY: Coordinated bomb attacks killed more than 32 people across Iraq on Sunday, the latest violence in an insurgency the government has failed to quell more than nine months after the last US troops withdrew.

Post a Comment

Previous Post Next Post