Follow KVARTHA on Google news Follow Us!
ad

ശശി തരൂരിന് പ്രണയവകുപ്പ് നൽകണം: ബിജെപി

ന്യൂഡൽഹി: പുതിയ കേന്ദ്രമന്ത്രി ശശി തരൂരും ബിജെപിയും തമ്മിലുള്ള വാഗ്വാദങ്ങൾ മുറുകുകയാണ്. National, BJP, Love,
ന്യൂഡൽഹി: പുതിയ കേന്ദ്രമന്ത്രി ശശി തരൂരും ബിജെപിയും തമ്മിലുള്ള വാഗ്വാദങ്ങൾ മുറുകുകയാണ്. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കർ 50 കോടിയുടെ കാമുകിയാണെന്ന നരേന്ദ്രമോഡിയുടെ പരിഹാസത്തെതുടർന്ന് ചൂടുപിടിച്ച വാക്പയറ്റ് തുടരുകയാണ്. തന്റെ ഭാര്യയുടെ മൂല്യം വിലമതിക്കാനാവാത്തതാണെന്ന ശശി തരൂരിന്റെ ട്വീറ്റിനെതിരെ വീണ്ടും ബിജെപി തിരിച്ചടിച്ചു. ശശി തരൂരിന് നൽകേണ്ടത് പ്രണയവകുപ്പാണെന്നും ശശി തരൂർ അന്താരാഷ്ട്ര പ്രണയഗുരുവാണെന്നും മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു. ബിജെപി വക്താവാണ് മുക്താർ അബ്ബാസ് നഖ്വി.

അതേസമയം മോഡി തരൂരിനെ വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ലെന്നും തരൂരിനെതിരെ പറഞ്ഞ കാര്യങ്ങൾക്ക് മോഡി ക്ഷമ ചോദിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാർക്ക് നിരക്കാത്തതാണ് മോഡിയുടെ നടപടിയെന്നും കോൺഗ്രസ് ആരോപിച്ചു.

SUMMERY: New Delhi: The Tharoors, Shashi and Sunanda, are inspiring BJP leaders to outdo one another in thinking up epithets for them. The opposition party is not earning brownie points in the bargain.

Keywords: National, Sashi Taroor, Sunanda Pushkar, Love, BJP, mock, Muktar Abbas Naqui,

Post a Comment