Follow KVARTHA on Google news Follow Us!
ad

കലിക്കറ്റ് വിസിക്കെതിരെ പീഡന കേസ്

കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുല്‍ സലാമിനെതിരെ പീഡന കേസ്. വി. സിക്കെതിരെ പീഡനക്കേസ് നല്‍കാന്‍ സി. പി. എം നീക്കം നടത്തുന്നതായി ലീഗിന്റെ മുഖപത്രമായ ചന്ദ്രിക കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു.
calicut university
തിരുവനന്തപുരം: കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുല്‍ സലാമിനെതിരെ പീഡന കേസ്. വി. സിക്കെതിരെ പീഡനക്കേസ് നല്‍കാന്‍ സി. പി. എം നീക്കം നടത്തുന്നതായി ലീഗിന്റെ മുഖപത്രമായ ചന്ദ്രിക കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. ലീഗിന്റെ നോമിനിയാണ് അബ്ദുല്‍ സലാം. വി. സിക്കെതിരെ കള്ളപ്പരാതി നല്‍കാന്‍ സര്‍വകലാശാലയിലെ സി. പി. എം അനുകൂല സംഘടനാ നേതാവിന്റെ വീട്ടില്‍ ചേര്‍ന്ന വനിതാ സംഘടനകളുടെ രഹസ്യ യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് വാര്‍ത്തയില്‍ പറയുന്നു.

വനിതാ കമ്മിഷനില്‍ പരാതി നല്‍കാന്‍ വനിതാ ജീവനക്കാര്‍ക്ക് യോഗത്തില്‍ വച്ച് നിര്‍ദ്ദേശം നല്‍കി. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിക്കാരനായ അഭിഭാഷകന്‍ തയ്യാറാക്കുന്ന പരാതിയാണ് നല്‍കുകയെന്ന് വാര്‍ത്തയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അബ്ദുല്‍ സലാം ചുമതലയേറ്റതു മുതല്‍ സി. പി. എം അനുകൂല സംഘടനയുമായി ഏറ്റുമുട്ടല്‍ തുടങ്ങിയതാണ്. സര്‍വകലാശാലയുടെ ഭരണത്തെച്ചൊല്ലി പലതവണ സംഘടനയും വി. സിയും തമ്മില്‍ ഏറ്റുമുട്ടുകയുണ്ടായി.

സി. പി. എം നടത്തുന്ന നീക്കം രഹസ്യമായി അറിഞ്ഞ് അതിനെ നേരിടാനാണ് ലീഗ് രംഗത്തിറങ്ങിയിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേ സമയം ഇതു സംബന്ധിച്ച് എന്തെങ്കിലും പ്രതികരിക്കാന്‍ സി. പി. എം നേതൃത്വം തയ്യാറായിട്ടില്ല. എന്നാല്‍ വൈകാതെ ഇതു സംബന്ധിച്ച് പാര്‍ട്ടി രംഗത്തു വരുമെന്നാണ് കരുതുന്നത്.
എന്തായാലും കേരളത്തില്‍ ഒരു  വി. സിക്കെതിരെ ഇത്തരത്തില്‍ ഒരു വാര്‍ത്ത വരുന്നത് ഇതാദ്യമായാണ്.

key words: calicut university, calicut, university, muslim league, league, vc, abdul salam, cpm, news, sex

Post a Comment