Follow KVARTHA on Google news Follow Us!
ad

പു­നര്‍വി­വാ­ഹ­ത്തി­നെ­ത്തി­യവര്‍ ക­സ്­റ്റ­ഡി­യില്‍; വര­ന്റെ ബന്ധു കു­ഴ­ഞ്ഞു­വീ­ണു­മ­രി­ച്ചു

പു­നര്‍ വി­വാ­ഹ­ത്തി­നെത്തിയ സംഘ­ത്തെ പോ­ലീ­സ് ക­സ്­റ്റ­ഡി­യില്‍ എ­ടു­ത്ത­തി­നെ­തുര്‍­ന്ന് വര­ന്റെ അ­മ്മാ­വന്‍ കു­ഴ­ഞ്ഞു­വീ­ണ് മ­രിച്ചു. ചന്തേ­ര പോ­ലീ­സ് സ്‌­റ്റേഷ­ന് Kasaragod, Police, Marriage, Custody, Obituary, Kerala, Abdul Salam Moulavi,
Kasaragod, Police, Marriage, Custody, Obituary, Kerala, Abdul Salam Moulavi, Malayalam News, Kerala Varthaകാസര്‍­കോട്: പു­നര്‍ വി­വാ­ഹ­ത്തി­നെത്തിയ സംഘ­ത്തെ പോ­ലീ­സ് ക­സ്­റ്റ­ഡി­യില്‍ എ­ടു­ത്ത­തി­നെ­തുര്‍­ന്ന് വര­ന്റെ അ­മ്മാ­വന്‍ കു­ഴ­ഞ്ഞു­വീ­ണ് മ­രിച്ചു. ചന്തേ­ര പോ­ലീ­സ് സ്‌­റ്റേഷ­ന് സ­മീ­പം താ­മ­സി­ക്കു­ന്ന അ­ബ്ദുല്‍ സലാം മൗ­ല­വി (62) ആ­ണ് കു­ഴ­ഞ്ഞു­വീ­ണ് മ­രി­ച്ച­ത്.

അ­ബ്ദുല്‍ സ­ലാ­മി­ന്റെ 40 കാ­രനാ­യ മ­രു­മ­കനും കോ­ളി­യ­ടു­ക്ക­ത്തെ 20 കാ­രിയാ­യ യു­വ­തിയും ത­മ്മി­ലു­ള്ള വി­വാ­ഹം തി­ങ്ക­ളാഴ്ച വൈ­കി­ട്ട് കോ­ളി­യ­ടുക്ക­ത്തെ പ­ള്ളി­യില്‍ ന­ടു­ക്കേ­ണ്ട­താ­യി­രുന്നു. ഒ­രു ടവേ­റ കാ­റി­ലാ­ണ് വ­ര­നും ബ­ന്ധു­ക്ക­ളും എ­ത്തി­യത്. വി­വാ­ഹ­ത്തി­ന് മു­മ്പ് വര­ന്റെ മ­ഹല്ല് ജ­മാ­അ­ത്തില്‍ നിന്നും കൊ­ണ്ടു­വ­ന്ന ക­ത്ത് സം­ശയം­തോ­ന്നി പരി­ശോ­ധി­ച്ച­പ്പോള്‍ ക­ത്ത് വ്യാ­ജ­മാ­ണെ­ന്ന് ക­ണ്ടെ­ത്തു­ക­യും യു­വാ­വ് ഇ­തി­ന് മു­മ്പ് മ­റ്റ് മൂ­ന്ന് പെണ്‍­കു­ട്ടിക­ളെ വി­വാ­ഹം ക­ഴി­ച്ചി­രു­ന്ന­താ­യി നാ­ട്ടു­കാ­രും വ­ധു­വി­ന്റെ ബ­ന്ധു­ക്ക­ളും ന­ടത്തി­യ അ­ന്വേ­ഷ­ണ­ത്തില്‍ ക­ണ്ടെ­ത്തു­ക­യാ­യി­രുന്നു.

ഇ­തേ­തു­ടര്‍­ന്ന് നാ­ട്ടു­കാര്‍ പോ­ലീ­സില്‍ വിവ­രം അ­റി­യി­ക്കു­കയും വി­വാ­ഹ­ത്തി­ന് വ­ന്ന വര­ന്റെ ബ­ന്ധു­ക്കളാ­യ സ്­ത്രീക­ളെ അട­ക്കം വി­ദ്യാ­ന­ഗര്‍ പോ­ലീ­സ് സ്‌­റ്റേ­ഷ­നി­ലേ­ക്ക് പോ­ലീ­സ് കൂട്ടി­കൊണ്ടു­പോ­കു­ക­യു­മാ­യി­രുന്നു.

ഇ­വര്‍ വ­ന്ന ട­വേ­ര കാ­റില്‍ ത­ന്നെ­യാ­യി­രുന്നു സ്റ്റേ­ഷ­നി­ലേ­ക്ക് കൊ­ണ്ടു­­വ­ന്നത്. ഇവര്‍ വാ­ഹ­ന­ത്തില്‍ നിന്നും ഇ­റ­ങ്ങു­മ്പോ­ഴാ­ണ് അ­ബ്ദുല്‍ സലാം മൗല­വി കു­ഴ­ഞ്ഞു­വീ­ണത്. ഉ­ടന്‍ത­ന്നെ അ­ബ്ദുല്‍ സലാം മൗ­ല­വി­യെ തൊ­ട്ട­ടു­ത്ത കൃഷ്­ണ ആ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ചെ­ങ്കിലും അ­പ്പോ­ഴേക്കും മര­ണം സം­ഭ­വി­ച്ചി­രുന്നു.

Keywords: Kasaragod, Police, Marriage, Custody, Obituary, Kerala, Abdul Salam Moulavi, Malayalam News, Kerala Vartha

Post a Comment