Follow KVARTHA on Google news Follow Us!
ad

ഹിസ് എക്സലൻസി; പ്രണബിന്റെ തീരുമാനം മാതൃകാപരമെന്ന് വിഎസ്

തിരുവനന്തപുരം: തന്റെ പേരിനുമുൻപ് ഹിസ് എക്സലൻസി എന്ന് ചേർക്കേണ്ടതില്ലെന്ന രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിലപാട് മാതൃകാപരമാണെന്ന് വിഎസ്. Kerala, V.S Achuthanandan, Assembly, Pranab Mukherji, President, കേ
തിരുവനന്തപുരം: തന്റെ പേരിനുമുൻപ് ഹിസ് എക്സലൻസി എന്ന് ചേർക്കേണ്ടതില്ലെന്ന രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിലപാട് മാതൃകാപരമാണെന്ന് വിഎസ്. വിശിഷ്ടവ്യക്തികളെ സൂചിപ്പിക്കാന്‍ കാലങ്ങളായി ഉപയോഗിച്ചുവരുന്ന പദമാണിത്. സാമ്രാജ്യത്വ ഭരണം പോയിട്ട് ആറര പതിറ്റാണ്ടായിട്ടും ഔദ്യോഗിക വ്യവഹാര മേഖലകളില്‍ കൊളോണിയല്‍ സ്വാധീനം തുടരുന്നുണ്ടോയെന്ന പരിശോധനയ്ക്കും തിരുത്തലിനും തീരുമാനം ഇടയാക്കുമെന്നും വി.എസ് പറഞ്ഞു.

നിയമസഭയില്‍ രാഷ്ട്രപതി പങ്കെടുത്ത പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്. ജനാധിപത്യ മൂല്യത്തിലധിഷ്ഠിതമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യനീതി നടപ്പാക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചു. കൂടുതല്‍ പേര്‍ക്ക് മന്ത്രിസ്ഥാനമല്ല ഉദ്ദേശിക്കുന്നതെന്നും അക്കാര്യത്തിലെ ഉദാരത മറക്കുന്നില്ലെന്നും വി.എസ് പറഞ്ഞു. പ്രണാബ് കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന താനും സഹപ്രവര്‍ത്തകരും ഡല്‍ഹിയില്‍ ചെന്ന് സത്യാഗ്രഹമിരുന്ന കാര്യവും വി.എസ് ഓര്‍മിപ്പിച്ചു.

Keywords: Kerala, VS Achuthanandan, Pranab Mukherji, President, assembly,

Post a Comment