Follow KVARTHA on Google news Follow Us!
ad

നാളികേരം കടലിലെറിഞ്ഞ് സമരം

നാളികേരം കടലിലെറിഞ്ഞ് സമരം. നാളികേരവിലയിടിവില്‍ പ്രതിഷേധിച്ച് കേരള കോണ്‍­ഗ്രസ് Kerala, Alappuzha, Coconut, sea, throw, price, congress, farmer, life, beach, P.C Thomas, V. Surendran pillai, K.V Surendran.
Coconut
ആലപ്പുഴ: നാളികേരം കടലിലെറിഞ്ഞ് സമരം. നാളികേരവിലയിടിവില്‍ പ്രതിഷേധിച്ച് കേരള കോണ്‍­ഗ്രസ് (പി.സി തോമസ്) വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു നാളികേരം കടലിലെറിഞ്ഞ് വ്യത്യസ്ത്മായ സമരശൈലിക്ക് തിരികൊളുത്തിയത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നവ ഉദാരസാമ്പത്തിക നയങ്ങള്‍ മൂലം സാധാരണക്കാരന്റെയും കര്‍ഷകരുടെയും ജീവിതം ദുരിതത്തിലാക്കുന്നതിനാലാണ് കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗം സമരത്തിന് രൂപം നല്‍കിയ­ത്.

നാളികേരമേന്തിയ പ്രവര്‍ത്തകര്‍ നഗരചത്വരത്തില്‍ നിന്ന് പ്രതിഷേധറാലിയോടെയാണ് ബീച്ചിലെത്തിയത്. തുടര്‍ന്ന് നാളികേരം കടലിലേക്ക് എറിഞ്ഞു. ചെയര്‍മാന്‍ പി.സി തോ­മസ്, വര്‍ക്കിങ് ചെയര്‍മാന്‍ സഖ്‌റിയ തോ­മസ്, മുന്‍മന്ത്രി വി. സുരേന്ദ്രന്‍ പിള്ള, ജില്ലാ പ്രസിഡന്റ് കെ.വി സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന സമ്മേളനം പി.സി തോമ­സ് ഉദ്ഘാടനം ചെയ്തു.

Keywords: Kerala, Alappuzha, Coconut, sea, throw, price, congress, farmer, life, beach, P.C Thomas, V. Surendran pillai, K.V Surendran.

Post a Comment