Follow KVARTHA on Google news Follow Us!
ad

രാജീവ് വധം: എം.കെ. നാരായണന്‍ നിര്‍ണായക തെളിവ് ഒളിപ്പിച്ചുവെന്ന്

MK Narayanan as IB chief 'suppressed' Rajiv assassination video: Former CBI officer രാജീവ്ഗാന്ധി വധവുമായി ബന്ധപ്പെട്ട വളരെ നിര്‍ണായകമായ തെളിവ് അന്നത്തെ ഐ.ബി മേധാവി എം.കെ. നാരായണന്‍ ഒളിപ്പിച്ചുവെന്ന് വെളിപ്പെടുത്തല്‍.

ന്യൂഡല്‍ഹി: രാജീവ്ഗാന്ധി വധവുമായി ബന്ധപ്പെട്ട വളരെ നിര്‍ണായകമായ തെളിവ് അന്നത്തെ ഐ.ബി മേധാവി എം.കെ. നാരായണന്‍ ഒളിപ്പിച്ചുവെന്ന് വെളിപ്പെടുത്തല്‍. രാജീവ് ഗാന്ധി വധക്കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായ കെ.രഘൂത്തമന്റെ കോണ്‍സ്പിറസി ടു കില്‍ രാജീവ്ഗാന്ധി ഫ്രം സി.ബി.ഐ ഫയല്‍സ് എന്ന പുസ്തകത്തിലാണ് നിര്‍ണായക വെൡപ്പെടുത്തല്‍. ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവും ഇപ്പോഴത്തെ ബംഗാള്‍ ഗവര്‍ണറുമാണ് എം.കെ നാരായണന്‍.

സംഭവസ്ഥലത്തേക്ക് രാജീവഗാന്ധിയെത്തുന്നതിന് മുമ്പ് ബെല്‍റ്റ് ബോംബുമായി കാത്തുനിന്ന തനുവിന്റെ വീഡിയോ ദൃശ്യമാണ് നാരായണന്‍ മുക്കിയത്. രാജീവ്ഗാന്ധി എത്തുന്നതിന് രണ്ടര മണിക്കൂറിന് മുമ്പ് തന്നെ ശിവരശനും സംഘവും പരിസരത്തുണ്ടായിരുന്നു.രാജീവ്ഗാന്ധി എത്തിയതിനുശേഷമാണ് തനു ആളുകള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറിയതെന്ന തമിഴ്‌നാട് പോലീസിന്റെ കള്ളവാദം ബലപ്പിക്കാനാണ് വീഡിയോ ദൃശ്യം ഒളിപ്പിച്ചതെന്ന് പുസ്തകത്തില്‍ പറയുന്നു.

വീഡിയോ ദൃശ്യങ്ങള്‍ മുക്കിയെന്നറിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി ടി.ആര്‍.കാര്‍ത്തികേയന്‍ നാരായണനെതിരെ നടപടിയെടുക്കാന്‍ തുനിഞ്ഞില്ലെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു.
സംഭവസ്ഥലത്തുവെച്ച് തനു ആരൊക്കെയായി സംസാരിച്ചുവെന്ന തെളിവും നശിപ്പിക്കണമായിരുന്നു. കേസ് ആദ്യം അന്വേഷിച്ച സംഘത്തിന്റെ തലവനായിരുന്നിട്ടും കാര്‍ത്തികേയന്‍ തന്നെ അവിശ്വസിച്ചുവെന്നും തെളിവ് നഷ്ടപ്പെട്ട കാര്യം അറിയിച്ചിട്ടും അതിനെ അവഗണിക്കുകയായിരുന്നെന്നും കോണ്‍സ്പിറസി ടു കില്‍ രാജീവ്ഗാന്ധി ഫ്രം സി.ബി.ഐ ഫയല്‍സ്  എന്ന പുസ്തകത്തില്‍ രഘൂത്തമന്‍ പറയുന്നു.

SUMMARY: 
A former CBI officer, who probed the Rajiv Gandhi assassination case, has claimed that a video purportedly showing the assassin Dhanu at the public meeting at Sriperumbudur on the fateful day had been suppressed by then IB chief M K Narayanan, now West Bengal Governor.

Post a Comment