Follow KVARTHA on Google news Follow Us!
ad

കൃഷി മന്ത്രി കണ്ണൂര്‍ സെന്‍ട്രല്‍ ജയി­ലില്‍

Kannur, K.P Mohanan, Central Jail, Kerala, Minister, Agricultural
Kannur, K.P Mohanan, Central Jail, Kerala, Minister, Agricultural
കണ്ണൂര്‍: കൃ­ഷി വ­കു­പ്പ് മ­ന്ത്രി കെ.പി.­ മോ­ഹ­നന്‍ ക­ണ്ണൂര്‍ സെന്‍­ട്രല്‍ ജ­യില്‍ സ­ന്ദര്‍­ശി­ച്ച് ജ­യി­ലി­ലെ ക­ര നെല്‍­കൃ­ഷി­യും മ­റ്റ് കൃ­ഷി­ക­ളും ക­ണ്ടു മ­ന­സി­ലാ­ക്കി. ഏ­ക­ദേ­ശം മൂ­ന്ന് ഏ­ക്കര്‍ സ്ഥ­ല­ത്ത് മി­ക­ച്ച രീ­തി­യില്‍ പ­രി­പാ­ലി­ക്ക­പ്പെ­ടു­ന്ന '­ഉ­മ' എ­ന്ന ഇ­ന­ത്തില്‍­പെ­ട്ട ക­ര­നെല്‍­കൃ­ഷി വി­ള­വെ­ടു­പ്പി­ന് ത­യ്യാ­റാ­യി­ട്ടു­ണ്ട്.

കൃ­ഷി­വ­കു­പ്പ് ഡെ­പ്യൂ­ട്ടി ഡ­യ­റ­ക്­ടര്‍, അ­സി­സ്റ്റന്റ് ഡ­യ­റ­ക്­ടര്‍, പു­ഴാ­തി കൃ­ഷി ഓ­ഫി­സര്‍ ബി­ന്ദു എ­ന്നി­വര്‍ സ­ന്നി­ഹി­ത­രാ­യി­രു­ന്നു. ജ­യില്‍ സൂ­പ്ര­ണ്ട് സാം ത­ങ്ക­യ്യന്‍ മ­ന്ത്രിയെ സ്വീ­ക­രി­ച്ചു. കാര്‍­ഷി­ക വൃ­ത്തി­യില്‍ ഏര്‍­പെ­ട്ടി­രു­ന്ന ത­ട­വു­കാ­രോ­ടും മ­ന്ത്രി കു­ശ­ലാ­ന്വേ­ഷ­ണം ന­ട­ത്തി. അ­ടു­ക്ക­ള­യി­ലേ­യും കു­ളി­സ്ഥ­ല­ത്തേ­യും ഉ­പ­യോ­ഗ­ശേ­ഷം പു­റ­ത്തേ­ക്ക് ഒ­ഴു­കു­ന്ന മ­ലി­ന­ജ­ലം ശു­ദ്ധീ­ക­രി­ച്ച് വീ­ണ്ടും കൃ­ഷി ആ­വ­ശ്യ­ത്തി­നു­ത­കു­ന്ന­താ­ക്കി റീ സൈ­ക്കിള്‍ ചെ­യ്യു­ന്ന 'വാ­ട്ടര്‍ ട്രീ­റ്റ്‌­മെന്റ്­' സം­വി­ധാ­നം പ്ര­ത്യേ­ക പ­ദ്ധ­തി­യില്‍ ഉള്‍­പെടു­ത്തി ആ­രം­ഭി­ക്കു­വാന്‍ മ­ന്ത്രി കൃ­ഷി­വ­കു­പ്പ് ഉ­ദ്യോ­ഗ­സ്ഥ­രോ­ട് നിര്‍­ദ്ദേ­ശി­ച്ചു.

പു­തു­താ­യി കോ­ഴി­വ­ളര്‍­ത്തല്‍ കേ­ന്ദ്രം ആ­രം­ഭി­ക്കു­ന്ന­തി­നു­ള്ള എ­ല്ലാ­വി­ധ സ­ഹാ­യ­ങ്ങ­ളും അ­ദ്ദേ­ഹം വാ­ഗ്­ദാ­നം ചെ­യ്­തു. സം­സ്ഥാ­ന­ത്തെ എ­ല്ലാ സെന്‍­ട്രല്‍ ജ­യി­ലു­ക­ളി­ലേ­യും കൃ­ഷി­പ്പ­ണി­കള്‍ നേ­രി­ട്ട് ക­ണ്ട് മ­ന­സി­ലാ­ക്കി­യി­ട്ടു­ണ്ടെ­ന്ന് മ­ന്ത്രി അ­റി­യി­ച്ചു. മ­ന്ത്രി­യു­ടെ ജ­യില്‍ സ­ന്ദര്‍­ശ­നം ഒ­രു മ­ണി­ക്കുര്‍ നീ­ണ്ടു­നി­ന്നു. ജ­യി­ലില്‍ റി­മാന്‍ഡി­ലു­ള്ള മ­ട്ട­ന്നുര്‍ മുന്‍­സി­പ്പല്‍ ചെ­യര്‍­മാന്‍ ഭാ­സ്­ക­രന്‍ മാ­ഷി­നെ മ­ന്ത്രി ക­ണ്ടു സം­സാ­രി­ച്ചു.

Keywords: Kannur, K.P Mohanan, Central Jail, Kerala, Minister, Agricultural

Post a Comment