Follow KVARTHA on Google news Follow Us!
ad

മെസ്സി ഒന്നാം സ്ഥാനത്ത്

Messi leads inaugural AP global soccer pollപ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ ആദ്യ അന്താരാഷ്ട്ര ഫുട്‌ബോള്‍ റാങ്കിംഗില്‍ ലയണല്‍ മെസ്സിക്ക് ഒന്നാം സ്ഥാനം. കളിയെഴുത്തുകാരുടെ രാജ്യാന്തര പാനലാണ് മെസ്സിയെ ഒന്നാമനായി തെരഞ്ഞെടുത്തത്.

ലണ്ടന്‍: പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ ആദ്യ അന്താരാഷ്ട്ര ഫുട്‌ബോള്‍ റാങ്കിംഗില്‍  ലയണല്‍ മെസ്സിക്ക്  ഒന്നാം സ്ഥാനം. കളിയെഴുത്തുകാരുടെ രാജ്യാന്തര പാനലാണ് മെസ്സിയെ ഒന്നാമനായി തെരഞ്ഞെടുത്തത്. മെസ്സി 180 ല്‍ 140 പോയിന്റ് നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 111 പോയിന്റ് നേടി. 79 പോയിന്റ് നേടിയ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ റഡാമെല്‍ ഫല്‍കാവോ മൂന്നാം സ്ഥാനത്തെത്തി. ഒക്ടോബര്‍ 29 വരെയുള്ള പ്രകടനം അടിസ്ഥാനമാക്കിയായിരുന്നു റാങ്കിംഗ്.

ആദ്യ മൂന്ന് സ്ഥാനത്തെത്തിയ കളിക്കാരെല്ലാം സ്പാനിഷ് ലീഗില്‍ കളിക്കുന്നവരാണെന്ന പ്രത്യേകതയുമുണ്ട്. റാങ്കിംഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റോബിന്‍ വാന്‍പേഴ്‌സി നാലാമതും പാരിസ് സെയിന്റ് ജെര്‍മന്‍ സ്‌െ്രെടക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് അഞ്ചാം സ്ഥാനത്തുമെത്തി. തെരഞ്ഞെടുപ്പ് നടത്തിയ പാനലിലെ എല്ലാ അംഗങ്ങളും 10 മികച്ച കളിക്കാരെയും 10 ക്ലബുകളെയും തെരഞ്ഞെടുത്തതിനു ശേഷം മൊത്തം വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് നടത്തിയത്.

ക്ലബുകളുടെ റാങ്കിംഗില്‍  ബാഴ്‌സലോണയ്ക്കാണ് ഒന്നാം സ്ഥാനം. ബാഴ്‌സയെക്കാള്‍ 21 പോയിന്റ് കുറവുള്ള അറ്റ്‌ലറ്റിക്കോ മാഡ്രിഡാണ് രണ്ടാമത്. ബാഴ്‌സലോണയെ ടീം ഓഫ് ദി വീക്ക് ആയും തെരഞ്ഞെടുത്തു. യൂറോപ്പ്, തെക്കെ അമേരിക്ക, വടക്കെ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പതിനെട്ട് മാധ്യമ പ്രവര്‍ത്തകരാണ് പാനലില്‍ ഉണ്ടായിരുന്നത്.


SUMMARY: Lionel Messi is the best soccer player in the world and his Barcelona team is the top-rated club, according to the inaugural AP Global Soccer 10 rankings released Tuesday by The Associated Press.

Post a Comment