Follow KVARTHA on Google news Follow Us!
ad

കിളിര്‍ത്ത തേങ്ങയില്‍ രക്തംകൊണ്ടെഴുതിയ നിവേദനം പ്രധാനമന്ത്രിക്ക്

കേര കര്‍ഷകര്‍ക്കായി കിളിര്‍ത്ത തേങ്ങയില്‍ രക്തംകൊണ്ടെഴുതിയ നിവേദനം പ്രധാനമന്ത്രിക്ക്. കേര ഉല്‍പ്പന്നങ്ങളുടെ Kerala, Mannar, Prime minister, Coconut, Blood, write, letter, minister, price, control, farmers, export, insurance.
Blood Coconut, P.M
മാന്നാര്‍: കേര കര്‍ഷകര്‍ക്കായി കിളിര്‍ത്ത തേങ്ങയില്‍ രക്തംകൊണ്ടെഴുതിയ നിവേദനം പ്രധാനമന്ത്രിക്ക്. കേര ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് നിയന്ത്രിച്ച് കേരകര്‍ഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐക്യകര്‍ഷക സംഘം സംസ്ഥാനവ്യാപകമായി ആരംഭിക്കുന്ന പ്രക്ഷോപസമരത്തിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് പി.എന്‍ നെടുവേലി മാന്നാറാണ് കിളിര്‍ത്ത തേങ്ങയില്‍ രക്തംകൊണ്ടെഴുതിയ നിവേദനം പ്രധാനമന്ത്രിക്ക് അയച്ച­ത്.

നാളികേര വിലയിടിവ് തട­യുക, പാമോയിലിന്റെ ഇറക്കുമതി നിയന്ത്രി­ക്കുക, ഉരുക്കുവെളിച്ചെണ്ണയുടെ കയറ്റുമതി നിയന്ത്രണം എടുത്തുകള­യുക, തേങ്ങയെ എണ്ണക്കുരുവായി പ്രഖ്യാപി­ക്കുക, കേരകര്‍ഷകന് പ്രൊഡക്ഷന്‍ ബോണസ് അനുവദി­ക്കുക, രാസവളങ്ങള്‍ക്ക് സബ്‌സിഡി അനുവദി­ക്കുക, വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് തേങ്ങയില്‍ എഴുതി­യത്.

Keywords: Kerala, Mannar, Prime minister, Coconut, Blood, write, letter, minister, price, control, farmers, export, insurance.

Post a Comment