Follow KVARTHA on Google news Follow Us!
ad

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മാപ്പിളപ്പാട്ട് അന്താക്ഷരി വ്യാഴാഴ്ച

അബുദാബി കുറ്റിയാടി മണ്ഡലം കെ എം സി സി സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് അന്താക്ഷരി മത്സരം ഇന്നു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്­ സെന്ററില്‍ KMCC, Abu Dhabi, Song, UAE, Realtiy Show, Gulf News, Kuttiyadi, Anthakshari Competition ,Sharafudheen Mangalad
KMCC, Abu Dhabi, Song, UAE, Realtiy Show, Gulf News, Kuttiyadi, Anthakshari Competition ,Sharafudheen Mangalad

അബുദാബി: അബുദാബി കുറ്റിയാടി മണ്ഡലം കെ എം സി സി സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് അന്താക്ഷരി മത്സരം വ്യാഴാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്­ സെന്ററില്‍ നടക്കും . യു.എ.ഇ. തലത്തില്‍ സംഘടിപ്പിക്കുന്ന അന്താക്ഷരി മത്സരത്തില്‍ പന്ത്രണ്ട് ടീമുകളിലായി ഇരുപത്തിനാല് മത്സര രീതികളാണ് മാറ്റുരക്കുന്നത്. യു.എ.ഇ. തലത്തില്‍ മാപ്പിളപ്പാട്ട് രംഗത്ത് മികവു തെളിയിച്ച ഗായിക ഗായകര്‍ മത്സരാര്‍ത്ഥികളായി പങ്കെടുക്കുന്നുണ്ട്. മാപ്പിളപ്പാട്ടിന്റെ വിവധ തലങ്ങളില്‍ സ്പര്‍ശിക്കുന്നതായിരിക്കും റിയാലിറ്റി ഷോ.


മത്സരത്തിന്റെ ആദ്യപാതിയില്‍ പന്ത്രണ്ട് ടീമുകള്‍ മൂന്നു റൌണ്ടുകളിലായി മത്സരിക്കും .തെരഞ്ഞെടുക്കപ്പെടുന്ന നാല് ടീമുകള്‍ ഫൈനല്‍ മത്സരത്തിനെത്തും. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ അഷ്‌­റഫ്­ നാറാത്ത്, മുക്കം സാജിദ, അബ്ദുല്‍ ജവാദ് എന്നിവര്‍ അന്താക്ഷരി നിയന്ത്രിക്കും. കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷമായി മാപ്പിള കലാ രംഗത്ത് നിസ്വാര്‍ത്ഥ സേവനം നടത്തുന്ന അബുദാബി കെ.എം.സി.സി വൈസ്. പ്രസിഡന്‍റ് ബി.വീരാന്‍ കുട്ടിയെ അന്താക്ഷരി വേദിയില്‍ ആദരിക്കും. അറബ് വ്യവസായ പ്രമുഖന്‍ അബു ഖാലിദ് മുഖ്യാതിഥിയായി പങ്കെടുക്കും.

ശറഫുദ്ധീന്‍ മംഗലാട് (മുഖ്യ രക്ഷാധികാരി) അബ്ദുല്‍ ബാസിത് കായക്കണ്ടി , സമീര്‍ സി.കെ., കെ.കെ.സി. അലി മണിയൂര്‍ (രക്ഷാധികാരികള്‍) ജാഫര്‍ തങ്ങള്‍ വരയാലില്‍ (ചെയര്‍മാന്‍), അബ്ദുല്ല കാക്കുനി (ജനറല്‍ കണ്‍വീനര്‍) അഷ്‌­റഫ്­ നജാത്ത് (ട്രഷറര്‍) കെ.കെ.സി. അഹ്മദ്, അഹ്മദ് പുവത്തിങ്കല്‍ (വൈസ് ചെയര്‍മാന്‍), ജഅഫര്‍ ഫാറൂഖി, അഫ്‌സല്‍ വി.കെ., ജമാല്‍ മംഗലാട്, (ജോ.കണ്‍വീനര്‍) റസാഖ് മണിയൂര്‍ (ഫിനാന്‍സ്), സലാം വടകര (പ്രോഗ്രാം) സിറാജ് കുറ്റിയാടി, റഷീദ് കാക്കുനി (വളണ്ടിയര്‍ വിംഗ്) ബഷീര്‍ ടി.കെ.കെ., സിദ്ദീഖ് നിട്ടൂര്‍, അസ്മര്‍ കോട്ടപ്പള്ളി (സ്‌റ്റേജ് & ഫുഡ്­) എന്നിവരടങ്ങുന്ന 51 അംഗ സ്വാഗത സംഘമാണ് പരിപാടിക്ക് നേതൃത്വം നല്‍കുക.

ആക്ടിംഗ് പ്രസിഡണ്ട്­ ജാഫര്‍ തങ്ങളുടെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്­ ശറഫുദ്ധീന്‍ മംഗലാട്, ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്‍ ബാസിത് കായക്കണ്ടി മണ്ഡലം ഭാരവാഹികളായ അബ്ദുള്ള കാകുനി, അഷ്‌­റഫ്­ നജാത്ത്, ബഷീര്‍ ടി.കെ.കെ., സിറാജ് കുറ്റിയാടി, സലാം വടകര, കെ.കെ.സി. അമ്മേദ്, റസാഖ് മണിയൂര്‍, അസ്മര്‍ കോട്ടപ്പള്ളി എന്നിവര്‍ സംബന്ധിച്ചു

Keywords: KMCC, Abu Dhabi, Song, UAE, Realtiy Show, Gulf News, Kuttiyadi, Anthakshari Competition ,Sharafudheen Mangalad, Anthakshari-2012

Post a Comment