Follow KVARTHA on Google news Follow Us!
ad

കാർത്തി ചിദംബരത്തിനെതിരെ ട്വീറ്റ് ചെയ്ത യുവാവ് അറസ്റ്റിൽ

പുതുച്ചേരി: കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരേ ട്വീറ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. National, Arrest, P. Chithambaram, Son, Twitter, Tamilnadu,
പുതുച്ചേരി: കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരേ ട്വീറ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. കാർത്തി ചിദംബരത്തിനെതിരെ ട്വിറ്ററിലൂടെ അഴിമതിയാരോപണം നടത്തിയതിനെത്തുടർന്നാണ് അറസ്റ്റ്.

പോലീസ് സിഐഡിയിലെ ക്രൈംബ്രാഞ്ച് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം മൂന്നുതവണ കാര്‍ത്തി ചിദംബരത്തിനെതിരേ ട്വിറ്ററിലൂടെ രവി ആരോപണങ്ങള്‍ ഉന്നയിച്ചതായാണ് പരാതി. ഐടി നിയമത്തിലെ സെക്ഷന്‍ 66-എ വകുപ്പനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് റിമാന്‍ഡില്‍ വിടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യം നല്‍കി വിട്ടയച്ചു. റോബര്‍ട്ട് വധേരയേക്കാൾ സ്വത്ത് കാര്‍ത്തിക്കുണ്ടെന്നായിരുന്നു രവിയുടെ ട്വിറ്ററിലെ പരാമര്‍ശം.

SUMMERY: Puducherry: A small scale industrialist in Puducherry was arrested on Tuesday for allegedly posting 'offensive' messages on the micro-blogging site Twitter targeting Union Finance Minister P Chidambaram's son Karti Chidambaram.

Keywords: National, Chithambaram, Karthi Chithambaram, Tweet, arrest, Corruption, Son, allegation,

Post a Comment