Follow KVARTHA on Google news Follow Us!
ad

അന്താരാഷ്ട്ര പുരസ്­കാ­ര­വു­മാ­യി 'കഹാനി'

ഫിജി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ചിത്രമായി വിദ്യ ബാലന്‍ നായികയായ 'കഹാനി' തെരഞ്ഞെടുക്കപ്പെട്ടു. സുജോയ് ഘോഷാണ് ചിത്രത്തിന്റെ Award, Kahaani, Vidya Balan, Director, Actress, film, India, Mumbai,
Award, Kahaani, Vidya Balan, Director, Actress, film, India, Mumbaiമുംബൈ: ഫിജി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ചിത്രമായി വിദ്യ ബാലന്‍ നായികയായ 'കഹാനി' തെരഞ്ഞെടുക്കപ്പെട്ടു. സുജോയ് ഘോഷാണ് ചിത്രത്തിന്റെ സംവിധായകന്‍. 125 ചിത്രമാണ് രണ്ടാഴ്ച നീണ്ട ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചത്.

ഫിജി ദേശീയ സര്‍വകലാശാലയും ഫിലിം ഫിജിയും ലംബാസയില്‍ സംഘടിപ്പിച്ച ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധായകനായി 'ത്രീ ഇഡിയറ്റ്‌സ്' സംവിധാനം ചെയ്ത രാജ്കുമാര്‍ ഹിരാ­നിയെ തെരഞ്ഞെ­ടുത്തു. ഡേര്‍­ട്ടി പി­ക്­ച്ചര്‍ എ­ന്ന സി­നി­മ­യി­ലെ അ­ഭി­ന­യ­ത്തി­ന് വി­ദ്യാ­ബാല­ന് ദേ­ശി­യ പു­ര­സ്­ക്കാ­രം ല­ഭി­ച്ചി­രു­ന്നു. 

മികച്ച ഹ്രസ്വചിത്രമായി ജൂഹി സിന്‍ഹ സംവിധാനം ചെയ്ത ' നിര്‍വാണ ആന്‍ഡ് ബിയോന്‍ഡ് ' തെ­രെ­ഞ്ഞെ­ടു­ത്തു. ബംഗാളി ക്ലാസിക് ചിത്രങ്ങളും മേളയുടെ ഭാഗമായിരുന്നു.

Keywords: Award, Kahaani, Vidya Balan, Director, Actress, film, India, Mumbai.

Post a Comment