Follow KVARTHA on Google news Follow Us!
ad

കെ സുധാകരന്റെ പരാക്രമം പോലീസ് സ്റ്റേഷനിലും

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത പോലീസുദ്യോഗസ്ഥനുനേരെ കെ സുധാകരന്റെ അസഭ്യവർഷം. Kerala, Police, K.Sudhakaran, Threat,
Kerala, Kannur, K Sudhakaran, threat, police officer, Youth congress activists, കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത പോലീസുദ്യോഗസ്ഥനുനേരെ കെ സുധാകരന്റെ അസഭ്യവർഷം. വളപട്ടണം സ്റ്റേഷനിലാണ് സംഭവം നടന്നത്. മണൽ മാഫിയയുമായി ബന്ധപ്പെട്ട് രണ്ട് പേരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനിടെ എസ്.ഐയെ ആക്രമിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതിനെ ചോദ്യം ചെയ്യാനെത്തിയ കണ്ണൂർ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാകേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനെ അസഭ്യവർഷം നടത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനുമുൻപിൽ പ്രതിഷേധ പ്രകടനം നടത്തുകയും പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. ഈ സമയത്ത് കെ സുധാകരൻ പോലീസ് സ്റ്റേഷനിൽ എത്തുകയും എസ്.ഐക്ക് നേരെ അസഭ്യവർഷം നടത്തുകയുമായിരുന്നു. 'സുരേഷ് ഗോപി സ്റ്റൈലിലാണോ നീ എന്ന് ചോദിച്ചായിരുന്നു അസഭ്യവർഷം. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പോലീസ് യൂണിഫോം ഊരി വെപ്പിക്കുമെന്നും സുധാകരൻ പോലീസുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി. സംഭവമറിഞ്ഞ കണ്ണൂര്‍ എസ്‌.പി ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷം രാജേഷ്‌ നെല്ലിക്കോടനെ വിട്ടയക്കാന്‍ നിര്‍ദ്ദേശിച്ചു. പോലീസിന്റെ ഭാഗത്തുനിന്നും വീഴ്‌ചയുണ്ടായോ എന്ന്‌ പരിശോധിക്കുമെന്നും എസ്‌.പി അറിയിച്ചു.

Keywords: Kerala, Kannur, K Sudhakaran, threat, police officer, Youth congress activists, 

Post a Comment