Follow KVARTHA on Google news Follow Us!
ad

'മുസ്ലീം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കണം'

മുസ്ലിം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കണമെന്ന് ജമാ­അത്ത് കൗണ്‍­സില്‍. കേന്ദ്ര congress, council, Alappuzha, general, Kerala, population, resign, talented, seven, Muslim.
Adv.A.Pookunju
ആല­പ്പുഴ: മുസ്ലിം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കണമെന്ന് ജമാ­അത്ത് കൗണ്‍­സില്‍. കേന്ദ്ര മന്ത്രിസഭാ പുനസംഘടനയില്‍ മുസ്ലീം സമുദായത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് മുസ്ലീം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കണമെന്ന് ജമാഅത്ത് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഡ്വ. എ. പൂക്കുഞ്ഞ് പത്രസമ്മേളനത്തില്‍ ആഹ്വാനം ചെയ്തു.

അര്‍ഹതയും കഴിവുമുള്ള മുസ്ലീം നേതാക്കള്‍ കോണ്‍ഗ്രസില്‍ തഴയപ്പെടുകയാണ്. പാര്‍ട്ടി മുസ്ലീം നേതാക്കള്‍ക്ക് അവഗണന മാത്രമാണ് നല്‍കുന്നത്. കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഏഴ് മന്ത്രിസ്ഥാനവും രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനവും ലഭിച്ചതില്‍ ഒന്നില്‍ പോലും മുസ്ലീം സമുദായത്തെ പരിഗണി­ച്ചില്ല. ജനസംഖ്യയില്‍ 11 ശതമാനം മാത്രമുള്ള സമുദായത്തിനും ക്രൈസ്തവസമുദായത്തിനും മാത്രമായിരുന്നു കോണ്‍ഗ്രസിലെ സ്ഥാ­നങ്ങള്‍. സമ്മര്‍ദ്ദത്തിലൂടെ അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്ന എന്‍.എസ്.എ­സ്­-എസ്.എന്‍.ഡി.പി നേതാക്കള്‍ മുസ്ലീം ലീഗിനെ പാഠം പഠിപ്പിക്കുമെന്ന മുന്നറിയിപ്പ് പുച്ഛിച്ച് തള്ളുന്നതായും അഡ്വ. പൂക്കുഞ്ഞ് പ­റഞ്ഞു.

മുസ്ലിം സമുദായത്തെ വര്‍ഗീയമായി ഒറ്റപ്പെടുത്തി നശിപ്പിച്ച് കളയാനുള്ള ഗൂഡാലോചനയുടെ
ഭാഗമായാണ്, കടല്‍ ഹിന്ദുക്കള്‍ക്കുള്ളതാണെന്ന തൊഗാഡിയയുടെ പ്രസ്താവന. മുസ്ലീംസമുദായത്തോടുള്ള അവഗണനയ്‌ക്കെതിരെ പ്രക്ഷോഭ പരിപാടികളെക്കുറിച്ച് ആലോചിക്കാന്‍ നവംബര്‍ 13 ന് ആലപ്പുഴയില്‍ സംസ്ഥാന പ്രവര്‍ത്തകയോഗം ചേരുമെന്ന് പൂക്കുഞ്ഞ് അറിയിച്ചു.

Keywords: Congress, Council, Alappuzha, General, Kerala, Population, Resign, Talented, Seven, Muslim.

Post a Comment