Follow KVARTHA on Google news Follow Us!
ad

ഗുജറാത്തില്‍ മോഡി തന്നെയെന്ന് സര്‍വേഫലം

ഗുജറാത്തില്‍ നരേന്ദ്രമോഡി വീണ്ടും അധികാരത്തിലെത്തുമെന്ന് സര്‍വേഫലം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 50% വോട്ട് നേടുമെന്നും സിഎന്‍ എന്‍ഐബിഎന്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നു

ന്യൂഡല്‍ഹി: ഗുജറാത്തില്‍   നരേന്ദ്രമോഡി  വീണ്ടും അധികാരത്തിലെത്തുമെന്ന് സര്‍വേഫലം. നിയമസഭാ തെരഞ്ഞെടുപ്പില്‍  ബിജെപി 50%   വോട്ട് നേടുമെന്നും സിഎന്‍ എന്‍ഐബിഎന്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നു . 2007നേക്കാള്‍ ഒരു  ശതമാനം കൂടുതലാണിത് . കോണ്‍ഗ്രസിന് 36 ശതമാനവും കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിക്ക് 3 ശതമാനവും വോട്ട് ലഭിക്കുമെന്നാണ് സര്‍വ്വേഫലം.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് 49 % പിന്തുണയാണ് മോഡിക്കുള്ളത്.8 %  പേര്‍  മാത്രമാണ് കേശുഭായ് പട്ടേലിനെ പിന്തുണക്കുന്നത്. 2007 നേക്കാള്‍ രണ്ട്ശതമാനം കുറവ് വോട്ടുകളാണ് കോണ്‍ഗ്രസിന് ലഭിക്കുക.  സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപ്പിങ് സോസൈറ്റിയാണ്  സിഎന്‍ എന്‍ഐബിഎനിനായി സര്‍വ്വേ നടത്തിയത്.

SUMMARY:
For more than a decade, politics in Gujarat has been synonymous with Narendra Modi. With the Assembly elections due in a few weeks, the scenario seems to no different. The Bharatiya Janata Party (BJP) strongman, who has ruled Gujarat with an iron hand since October 2001, has swatted all opposition with such ruthlessness that today there is no virtually no leader in the state capable of challenging him.

Post a Comment