Follow KVARTHA on Google news Follow Us!
ad

ഈ തീ ആ­ര് അ­ണ­യ്ക്കും?

നമ്മുടെ രാജ്യത്ത് എണ്ണ വില അടിക്കടി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ അടിക്കടിയുണ്ടാകുന്ന Petrol, Minister, Year, Before, Water, Report, Court, Motor, Indian, Kerala,
Petrol, Minister, Year, Before, Water, Report, Court, Motor, Indian, Kerala, People, Travel, News, Article, Sony K Joseph, Extinguishing
മ്മുടെ രാജ്യത്ത് എണ്ണ വില അടിക്കടി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ അടിക്കടിയുണ്ടാകുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ധന രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുരിത­പൂര്‍ണമാ­ക്കുന്നു. പെട്രോള്‍, ഡീസല്‍ വിലയിലുണ്ടായ വര്‍ധനവ് നി­ത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുക­യ­റു­ന്ന­തിനും ഇ­ട­യാ­ക്കുന്നു. പച്ച­ക്കറി, മ­ത്സ്യം, മാംസം തുടങ്ങിയവയ്ക്കും പൊള്ളുന്ന വില തന്നെ. സംസ്ഥാനത്തെ ഹോട്ടലുകളിലെ ഭക്ഷണവില താങ്ങാവുന്നതിലുമപ്പു­റ­മാണ്. ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് ബസ്, ഓ­ട്ടോ, ടാക്‌സി നിര­ക്കുകള്‍ വര്‍ധിപ്പിക്കാനുള്ള ചര്‍ചകളും അണിയറയില്‍ സജീവമായി നടക്കു­ന്നു.

അതിനിടെ വീണ്ടും എണ്ണവില വര്‍ധിക്കുമെന്ന് സൂചനയുമുണ്ട്. അടിക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ധന സാധാരണക്കാരും പാവപ്പെട്ടവരുമായ ആളുകളുടെ മനസ്സില്‍ ആ­ധി നി­റ­യ്­ക്കുന്നു. നി­ത്യോപയോഗസാധനങ്ങളുടെ വിലയും യാത്രാനിരക്കും വര്‍ധിക്കുന്നതാണ് ഇതിന് കാ­രണം. സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായസാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുകയെന്നത് സാധാരണക്കാര്‍ക്ക് കൂനിന്മേല്‍ കുരുപോലെയാ­കും. എന്തായാലും വിലക്കയറ്റം രൂക്ഷമാവുന്ന സാഹചര്യത്തില്‍ തകിടം മറിയുന്നത് നമ്മുടെ നാട്ടിലെ സാധാരണക്കാരുടെ ജീവിതമാണ്.

Petrol, Minister, Year, Before, Water, Report, Court, Motor, Indian, Kerala, People, Travel, News, Article, Sony K Joseph, Extinguishingമറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ വി­ല വര്‍ധിപ്പിക്കാന്‍ യു.പി.എ. സര്‍ക്കാര്‍ നിര്‍ബന്ധിതമായതെന്നും വി­ലവര്‍ധന മൂലമുള്ള ദുരിതങ്ങള്‍ കുറയ്ക്കുന്നതിന് അതാത് സംസ്ഥാനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും യു.പി.എ അധ്യക്ഷ സോണിയാഗാന്ധി പ്രസ്താവിക്കുകയുണ്ടായി. സത്യം പറഞ്ഞാല്‍ സോണിയാഗാന്ധി വീണിടത്ത് കിടന്ന് ഉരുളു­കയല്ലേ ചെയ്ത­ത്? എണ്ണക്കമ്പനികള്‍ പറയുന്ന നഷ്ടക്കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ കണ്ണുമടച്ച് വിശ്വസിക്കുന്നതിനുമുന്‍പ് അതിന്റെ നിജസ്ഥിതി അറിയാന്‍ കേന്ദ്രസര്‍ക്കാ­രോ, പ്രധാനമന്ത്രി മന്‍മോഹന്‍ ­സിംഗോ, യു.പി.എ അധ്യക്ഷ എന്നുള്ളനിലയില്‍ സോണിയാഗാന്ധിയോ ശ്രമിച്ചിട്ടു­ണ്ടോ?

പെട്രോളിന്റെ വില വര്‍ധിപ്പിച്ചപ്പോള്‍ നികുതിയിനത്തില്‍ വന്ന ഭാരം പല തവണ ഉപേക്ഷിക്കാന്‍ കേരളാ മുഖ്യമന്ത്രി എടുത്ത തീരുമാനം ശ്ലാഘനീയം തന്നെയാണ്. പെട്രോളിന്റെ വില നിയന്ത്രിക്കുന്നതിനുള്ള എണ്ണക്കമ്പനികളുടെ അധികാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം കേരള സര്‍ക്കാര്‍ പ്രതിപക്ഷാംഗങ്ങളുടെ സഹകരണത്തോടെ നിയമസഭയില്‍ അംഗീകരിക്കുകയും ചെയ്തു.

പാക്കി­സ്ഥാന്‍, ബംഗ്ലാദേശ്, ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലൊക്കെ പെട്രോള്‍ വില 50 രൂപയില്‍ താഴെ നില്‍ക്കുമ്പോഴാണ് ഇന്ത്യയില്‍ ഇത് 70 രൂപയ്ക്ക് മുകളിലെത്തിയിരി­ക്കു­ന്ന­തെന്ന് ഓര്‍­ക്കണം. ഒരര്‍ത്ഥത്തില്‍ ഇന്ത്യയില്‍ പെട്രോളിന്റെ വില കൂടാന്‍ കാരണ­മെ­ന്താണ്? ഇവിടെ എന്താണ് സംഭവിക്കു­ന്നത്? എണ്ണക്കമ്പനികളുടെ­യും, സര്‍ക്കാരിന്റെയും ഇടയില്‍ക്കിടന്ന് ജനം കബളിപ്പിക്കപ്പെടുകയല്ലേ ചെയ്യുന്നത്?

2010 ജൂണില്‍ എണ്ണക്കമ്പനികള്‍ക്ക് വില നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ നല്‍കിയശേഷം പെട്രോള്‍ വില അടിക്കടി കൂട്ടാനുള്ള ശ്രമമാണ് എണ്ണക്കമ്പനികള്‍ നടത്തി­യത്. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തത് എന്നുവേണം പറ­യാന്‍. വില കൂട്ടുന്നതിന് എണ്ണക്കമ്പനികള്‍ പറയുന്ന ന്യായവാദങ്ങള്‍ ക്രൂഡ് ഓയിലിന്റെ വിലക്ക­യറ്റം, രൂപയുടെ വിലയിടിവ്, ഇറക്കു­മ­തി­യുടെ അനിയന്ത്രിത വര്‍ധനവ്, ഓയില്‍ കമ്പനികളുടെ ഭീമമായ നഷ്ടം എന്നിവയൊക്കെയാണ്. ഓയില്‍ക്കമ്പനികളില്‍ ധൂര്‍ത്തുണ്ടെന്ന് ആ മേഖലയില്‍ ബന്ധമുള്ളവര്‍ തന്നെ ചാനല്‍ ചര്‍ചകളിലും മറ്റും പരാമര്‍ശിച്ചതാണ്. ഓയില്‍ കമ്പനികള്‍ നഷ്ടത്തിലാണെന്ന് പറയുമ്പോള്‍ തന്നെ ഓരോ ലിറ്റര്‍ പെട്രോളിനും 25 പൈസാവീതം ലാഭം ലഭിക്കുന്നുണ്ടെന്ന് ചില റിപോര്‍ട്ടുകളില്‍ പ്ര­തി­പാദിക്കുന്നു. ഇതൊക്കെത്തന്നെ ഓയില്‍ കമ്പനികളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നവയാണ്. ജനം ആരെ വിശ്വസി­ക്കും. നഷ്ടത്തിലുള്ള പൊതുമേഖലാ ഓയില്‍കമ്പനികളെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഉത്തരവാദിത്വം ഉള്ളതുപോലെ ഈ കമ്പനികളുടെ ഭരണപരമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും സര്‍ക്കാരിന് അധികാരമുണ്ട്.

ഒരിക്കല്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചപ്പോള്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശം വളരെ ശ്രദ്ധേയമാണ്. നൂലുകൊണ്ട് കഴുത്തറക്കുന്ന നയ­മാണ് പൊതുമേഖലയിലെ എണ്ണക്കമ്പനികള്‍ ചെയ്യുന്നതെന്നായി­രുന്നു അന്ന് ഹൈക്കോടതി അഭിപ്രായപ്പെ­ട്ടത്. പെട്രോളി­നും, ഡീസലിനും വില കൂട്ടുമ്പോള്‍ രാഷ്ട്രീയക്കാരാണ് ഇതിനെതിരെ സാധാരണ ഗതിയില്‍ പ്രതികരിക്കാറു­ള്ളത്. ഇതിനു മാറ്റം വ­ര­ണ­മെ­ങ്കില്‍ ജനങ്ങള്‍ ശക്തമായി പ്രതികരിക്കണമെന്ന് അന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇത് എത്രമാത്രം ശരിയാണ്. രാഷ്ട്രീയക്കാര്‍ ഒരു ഹര്‍ത്താല്‍ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടിട്ട് പോ­കും. പക്ഷേ ഇതിനെതിരെ പിന്നെ ഒരു നീക്കവും ന­ട­ത്താന്‍ അവര്‍ക്ക് ആകുന്നില്ലെന്നതാണ് വാസ്­തവം. പക്ഷേ സമൂഹത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് പ്രതിഷേധിച്ചാല്‍ ആ ശക്തിയ്ക്ക് മുന്നില്‍ ഏത് പാലവും കുലു­ങ്ങും, തീര്‍ച.

കോടതി വീണ്ടും പറ­യുന്നു: സ്വന്തമായി ഇരുചക്രവാഹനങ്ങളും കാറുകളും ഉള്ളവര്‍ തന്നെ പൊതുവാഹനങ്ങളെ ആശ്രയി­ക്കണം. കുറച്ച് നടക്കുക എന്നത് ഒരു ശീലമാ­ക്കണം. എണ്ണക്കമ്പനികളുടെ ബാ­ലന്‍സ്ഷീറ്റ് കണക്കുകളും മൂ­ന്നാഴ്ചക്കുള്ളില്‍ സ­മര്‍പിക്കണമെന്ന് കോടതി അന്ന് ആവശ്യപ്പെട്ടിരുന്നു. കോടതി പറഞ്ഞതുപോലെ എണ്ണക്കമ്പനികള്‍ പറയുന്ന നഷ്ടക്കണക്ക് മാത്രം കേട്ട് വിലകൂട്ടാനല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. എണ്ണക്കമ്പനികളുടെ ബാ­ലന്‍സ്ഷീറ്റ് പരിശോധിക്കാനും ഗവണ്‍മെന്റിന് ബാധ്യതയു­ണ്ട്.

സംസ്ഥാനത്ത് മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം ടാപ്പില്‍ നിന്ന് വെള്ളം പമ്പുചെയ്യും പോലെ അനുദിനം പെരുകുകയാണ്. ഒരു ആവശ്യവും ഇല്ലെങ്കില്‍ക്കുടി ആഡംബരത്തിനും പൊങ്ങച്ചത്തിനും വേണ്ടി മാത്രം വീട്ടു­വാ­തില്‍ക്കല്‍ വണ്ടിവാങ്ങിയിടുന്നവരാണ് നമ്മള്‍. ആയതിനാല്‍ തന്നെ മോട്ടോര്‍ വാഹനങ്ങളുടെ ഉല്‍പാദനവും വിപണനവും രാജ്യത്ത് പുരോഗതിയുടെ പാതയിലാണ് നില്‍ക്കു­ന്നത്. 2020 ആകു­മ്പോഴേയ്ക്കും ഒന്നരക്കോടി വാ­ഹ­നങ്ങള്‍ കേര­ള­ത്തിലെ നിരത്തുകളില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്നെന്നാണ് റിപോര്‍­ട്ട്.

വാഹനങ്ങള്‍ക്ക് വിപണി ലഭിക്കാന്‍ മേല്‍പറഞ്ഞ ഘടകങ്ങളൊക്കെ നോക്കിയാല്‍ കേരളം പറ്റിയ സംസ്ഥാനമാണ്. മോട്ടോര്‍ വാഹനത്തിന്റെ എണ്ണം കൂടുന്നതനുസരിച്ച് ഇന്ധനത്തിന്റെ ഉപഭോഗം ഓരോ ദിവസവും കൂടുകയും ചെയ്യുന്നു. സമീപഭാവിയില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് ചി­ല നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയാലും ദോഷമാവുക­യില്ല. രാജ്യത്തെ യാത്രക്കാര്‍ക്ക് പൊതുവാഹനങ്ങളുടെ ലഭ്യത കൂടുതല്‍ വര്‍ധിപ്പിക്കുകയും പൊതുജനത്തിന് ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്താല്‍ ഒരു ദിവസത്തെ ഇന്ധന ഉപയോഗം വളരെ കുറയ്ക്കാന്‍ സാധി­ക്കും. ലോകത്ത് ഏറ്റവും കൂടുതല്‍
എണ്ണ ഉപയോഗിക്കുന്ന രാജ്യമായ ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് എണ്ണ ഇറക്കുമതി ചെയ്യു­ന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരു റിപോര്‍ട്ട് പ്രകാരം എണ്ണഖനനം ചെയ്യുന്ന രാജ്യങ്ങള്‍ ഭൂമിക്കടിയില്‍ നിന്ന് ഏഴരക്കോടി ബാരല്‍ എണ്ണയാണ് ഊറ്റിയെടുക്കുന്നതെന്നാണ്. ഒ­മ്പത് കോടി ലക്ഷ്യമിട്ടിടത്താണ് ഏഴരക്കോടി ബാരല്‍ മാത്രം ലഭിക്കുന്നതെന്ന് ഓര്‍­ക്കണം. ഇങ്ങനെ നോക്കുമ്പോള്‍ ഒരു നാള്‍ എണ്ണപ്പാടങ്ങള്‍ വറ്റിയാല്‍ നമ്മുക്ക് എണ്ണ എവിടെ നിന്ന് ലഭിക്കുമെന്ന് ചിന്തിക്കുന്നത് ഉ­ചിതമാ­ണ്.

എണ്ണവില വര്‍ധനയെന്നത് നാടിന്റെ ശാപമായി മാറുകയാണ്. നാം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമായിരുക്കുന്നു. എണ്ണ ഇറക്കുമതി ചെയ്യുന്ന നമ്മള്‍ എണ്ണയ്ക്കുവേണ്ടുന്നതായ ക്രിയാത്മകമായ പരിപാടികള്‍ക്ക് തുടക്കമിടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. എണ്ണവില തരണം ചെയ്യാന്‍ ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള നൂതന­മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുമാത്രമല്ല സാധാരണജനങ്ങള്‍ക്കുമുണ്ട്. അങ്ങനെ നമ്മളും സര്‍ക്കാരും ഒന്നിച്ച് ചെയ്യുന്ന നൂതന പ്രവര്‍ത്തനങ്ങള്‍ വരും തലമുറയ്ക്ക് അനുഗ്രഹമാകട്ടെ. ഇന്ന് വിതച്ചെങ്കില്‍ മാത്രമേ നാളെ കൊയ്യാന്‍ സാ­ധിക്കൂ.­

-സോണി കെ. ജോ­സ­ഫ്

Keywords: Petrol, Minister, Year, Before, Water, Report, Court, Motor, Indian, Kerala, People, Travel, News, Article, Sony K Joseph, Extinguishing

Post a Comment