Follow KVARTHA on Google news Follow Us!
ad

പകുതി വിവസ്ത്രരായി ദുബൈ മാളിലെത്തിയ സ്വദേശിയും കൂട്ടരും അറസ്റ്റിൽ

പകുതി വിവസ്ത്രരായി ദുബൈ മാളിലെത്തിയ സ്വദേശി യുവാവിനേയും കൂട്ടരേയും പോലീസ് അറസ്റ്റ് ചെയ്തു. Gulf, Dubai, Dubai, Mall, Arrest, Emirati Youth, Friends,
ദുബൈ: പകുതി വിവസ്ത്രരായി ദുബൈ മാളിലെത്തിയ സ്വദേശി യുവാവിനേയും കൂട്ടരേയും പോലീസ് അറസ്റ്റ് ചെയ്തു. സ്വദേശി യുവാവും രണ്ട് സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. വലിയപെരുന്നാൾ പ്രമാണിച്ച് നഗരത്തിലെ മാളുകൾ മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ടായിരുന്നു.

തിരക്കേറിയ സമയത്ത് ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് ബർമുഡ ധരിച്ചാണ് യുവാവ് മാളിലെത്തിയത്. കൂടെയുള്ള സുഹൃത്തുക്കളുടെ വേഷം ബനിയനും മുണ്ടുമായിരുന്നു.

പൊതുസ്ഥലങ്ങളിൽ ശരീരം മറയ്ക്കാതെ പ്രത്യക്ഷപ്പെടുന്നത് രാജ്യത്ത് ശിക്ഷാർഹമാണ്. മാളിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെ പോലീസിൽ വിവരം നൽകുകയും പോലീസെത്തി യുവാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.

Keywords: Gulf, UAE, Dubai, Mall, Arrest, Emirati Youth, Friends,