Follow KVARTHA on Google news Follow Us!
ad

പത്ര­പ­രസ്യം നല്‍­കി വി­വാ­ഹ­ത്ത­ട്ടിപ്പ് : 3 പേര്‍ അ­റ­സ്റ്റില്‍

പ­ത്ര­ങ്ങ­ളില്‍ വിവാ­ഹ പ­രസ്യം നല്‍­കി സ്­ത്രീകളെ വ­ശീ­ക­രി­ച്ച് പീ­ഡി­പ്പി­ക്കു­കയും പ­ണവും ആ­ഭ­ര­ണവും ക­വ­രു­കയും Arrest, Police, Kottayam, theft, Women, Mobile Phone, Marriage, Custody, Remanded, Case, Kerala,
 Arrest, Police, Kottayam, Theft, Women, Mobile Phone, Marriage, Custody, Remanded, Case, Keralaകോട്ടയം: പ­ത്ര­ങ്ങ­ളില്‍ വിവാ­ഹ പ­രസ്യം നല്‍­കി സ്­ത്രീകളെ വ­ശീ­ക­രി­ച്ച് പീ­ഡി­പ്പി­ക്കു­കയും പ­ണവും ആ­ഭ­ര­ണവും ക­വ­രു­കയും ചെ­യ്യു­ന്ന സം­ഘ­ത്തി­ലെ മൂ­ന്നു പേ­രെ പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്തു. തി­രു­വ­ന­ന്ത­പു­രം ആറാംപ­ള്ളി റ­ഫീ­ഖ് (34), തി­രു­വ­നന്ത­പു­രം കല്ലറ ആഇഷ മന്‍­സി­ലില്‍ അന്‍­സാ­രി (34), കൊല്ലം കു­ള­ത്തൂപു­ഴ അ­ഞ്ജ­ലി മന്‍­സി­ലില്‍ ന­വാ­സ് (46) എ­ന്നി­വ­രാ­ണ് അ­റ­സ്റ്റി­ലാ­യത്. പ്ര­തിക­ളെ ബു­ധ­നാഴ്ച കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കും.

നൂ­റി­ലേ­റെ വ്യാ­ജ സിം കാര്‍­ഡു­കള്‍ പ്ര­തി­ക­ളില്‍ നി­ന്ന് പി­ടി­ച്ചെ­ടുത്തു. ഈ സിം­കാര്‍­ഡു­കള്‍ ഉ­പ­യോ­ഗി­ച്ചാ­ണ് പ്ര­തി­കല്‍ സ്ത്രീക­ളെ വ­ല­യി­ലാ­ക്കി­യി­രു­ന്നത്. സ്­ത്രീക­ളെ ലൈം­ഗിക പീ­ഡ­ന­ത്തി­നി­ര­യാക്കി­യ ശേ­ഷം അ­വ­രു­ടെ പ­ണവും ആ­ഭ­ര­ണവും കൈ­ക്ക­ലാ­ക്കി ഉ­പേ­ക്ഷി­ക്കു­കയും സിം­കാര്‍­ഡു­കള്‍ ന­ശി­പ്പി­ക്ക­ുകയു­മാ­ണ് സം­ഘ­ത്തി­ന്റെ രീ­തി­യെ­ന്ന് പോ­ലീ­സ് പ­റഞ്ഞു.

ഗള്‍­ഫില്‍ ജോ­ലി­ചെ­യ്യു­ന്നു­വെ­ന്ന് ധ­രി­പ്പി­ച്ചാ­ണ് റ­ഫീ­ഖ് യു­വ­തിക­ളെ ഫോണ്‍­ വി­ളി­ച്ചി­രു­ന്നത്. ഫോണ്‍ ചെ­യ്യാന്‍ തന്റെ ക­ണ്ണി­ക­ളാ­യി പ്ര­വര്‍­ത്തി­ക്കു­ന്ന ആ­ളു­ക­ളെ­യാ­ണ് റ­ഫീ­ഖ് ഉ­പ­യോ­ഗി­ച്ചി­രു­ന്ന­തെ­ന്ന് വി­വ­ര­മുണ്ട്. പ്ര­തി­കള്‍ കൈ­ക്ക­ലാക്കി­യ പ­ത്ത­നാ­പു­രം സ്വ­ദേ­ശി­നിയാ­യ യു­വ­തി­യു­ടെ ര­ണ്ടേമു­ക്കാല്‍ പവന്‍ സ്വര്‍­ണവും മൊ­ബൈല്‍ ­ഫോണും പോ­ലീസ് ക­ണ്ടെ­ടു­ത്തി­ട്ടുണ്ട്. പ­ത്ത­നാ­പു­രം യു­വ­തി­യു­ടെ പ­രാ­തി­യി­ലാ­ണ് പോ­ലീ­സ് കേ­സെ­ടു­ത്തി­ട്ടു­ള്ളത്. പ്ര­തി­കള്‍ അ­റ­സ്റ്റിലാ­യ വി­വ­ര­മ­റി­ഞ്ഞ് കൂ­ടു­തല്‍ സ്­ത്രീ­കള്‍ പ­രാ­തി­യു­മാ­യി രംഗ­ത്ത് വ­ന്നി­ട്ടുണ്ട്. കേ­ര­ള­ത്തി­ന്റെ പ­ല ഭാ­ഗ­ങ്ങ­ളി­ലു­ള്ള സ­ത്രീക­ളെ സം­ഘം ചൂ­ഷണം ചെ­യ്­ത­താ­യി സം­ശ­യി­ക്കുന്നു. സൈ­ബര്‍ സെല്ലി­ന്റെ സ­ഹാ­യ­ത്തോ­ടെ ന­ടത്തി­യ അ­ന്വേ­ഷ­ണ­ത്തി­ലാ­ണ് പ്ര­തി­കള്‍ കു­ടു­ങ്ങി­യത്. വ്യാ­ജ സിം­കാര്‍­ഡു­കള്‍ ത­ര­പ്പെ­ടു­ത്തിയതി­നെ­ക്കു­റി­ച്ച് വി­ശ­ദമാ­യ അ­ന്വേഷ­ണം ന­ട­ത്തു­മെ­ന്ന് പോ­ലീ­സ് വ്യ­ക്ത­മാ­ക്കി.

മ­റ്റൊ­രു സം­ഭ­വ­ത്തില്‍ വി­വാ­ഹ­ത്ത­ട്ടി­പ്പ് ന­ടത്തി­യ യു­വാ­വി­നെ നാ­ട്ടു­കാര്‍ പി­ടി­കൂ­ടി പോ­ലീ­സില്‍ ഏല്‍­പിച്ചു. എ­റ­ണാ­കു­ളം സ്വ­ദേ­ശി എം.എ. ശ­ശി എന്ന ജോ­സി (42)നെ­യാ­ണ് നാ­ട്ടു­കാര്‍ പി­ടി­കൂ­ടി പോ­ലീ­സില്‍ ഏല്‍­പി­ച്ചത്. പെ­രി­ങ്ങോം ഇ­രി­ക്കൂ­റി­ലെ പെ­രുമ­ണ്ണില്‍ ഊ­മ യു­വ­തി­യെ വി­വാ­ഹം ചെ­യ്യാ­നു­ള്ള ഒ­രു­ക്ക­ത്തി­നി­ടെ­യാ­ണ് ജോ­സ് പി­ടി­യി­ലാ­ത്. 14 വര്‍­ഷം മു­മ്പ് എ­രവ­ത്ത് ഒ­രു യു­വ­തി­യെ വി­വാ­ഹം ക­ഴി­ച്ച ശ­ശി­ക്ക് ആ ബ­ന്ധ­ത്തില്‍ ര­ണ്ട് മ­ക്ക­ളുണ്ട്. പ­ല സ്ഥ­ലത്തും ഇ­യാള്‍ വി­വാഹാ­ലോ­ച­ന ന­ട­ത്തി­യി­രു­ന്നു. വി­വാ­ഹ­ത്തി­ന് ശേ­ഷം വ­ധു­വി­ന്റെ സ്വര്‍­ണവും പ­ണ­വു­മാ­യി മു­ങ്ങു­ക­യാ­ണ് ജോ­സി­ന്റെ രീതി. പ­യ്യ­ന്നൂര്‍ ഒന്നാം ക്ലാ­സ് മ­ജി­സ്‌­ട്രേ­റ്റ് കോട­തി ജോ­സി­നെ ര­ണ്ടാ­ഴ്­ച­ത്തേ­ക്ക് റി­മാന്‍­ഡ് ചെ­യ്­തി­ട്ടുണ്ട്. ഇ­യാ­ളെ ക­സ്­റ്റ­ഡി­യില്‍ വാ­ങ്ങി കൂ­ടു­തല്‍ ചോദ്യം ചെ­യ്­ത് ത­ട്ടി­പ്പു­ക­ളു­ടെ ചു­രു­ള­ഴി­ക്കാ­നു­ള്ള ശ്ര­മ­ത്തി­ലാ­ണ് പോ­ലീസ്.

Keywords: Arrest, Police, Kottayam, Theft, Women, Mobile Phone, Marriage, Custody, Remanded, Case, Kerala

Post a Comment