Follow KVARTHA on Google news Follow Us!
ad

ബ്രൂസ് ലിയുടെ വീട് വില്‍പ്പനയ്ക്ക്

ആക്ഷന്‍ സിനിമകളുടെ രാജാവായ ബ്രൂസ് ലീയുടെ വീട് വില്‍പനയ്ക്ക്. 460 സ്‌ക്വയര്‍ ഫീറ്റുള്ള ബ്രൂസ് ലിയുടെ രണ്ടു നില വീട് ഹോങ് കോങിലെ കൊവ് ലൂണ്‍ ടോങ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

ആക്ഷന്‍ സിനിമകളുടെ രാജാവായ ബ്രൂസ് ലീയുടെ വീട് വില്‍പനയ്ക്ക്. 460 സ്‌ക്വയര്‍ ഫീറ്റുള്ള ബ്രൂസ് ലിയുടെ രണ്ടു നില വീട് ഹോങ് കോങിലെ കൊവ് ലൂണ്‍ ടോങ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. യു പംഗ്ലിന്‍ എന്ന ആളാണ് ഇപ്പോള്‍ വീടിന്റെ ഉടമസ്ഥന്‍. ദിവസം 25 ഡോളര്‍ വാടകയ്ക്ക് ബ്രൂസ് ലിയുടെ വീട് ഹോട്ടലാക്കി നടത്തുകയാണ് യു ഇപ്പോള്‍. 23 മില്യണ്‍ ഡോളറിനാണ് ബ്രൂസ് ലിയുടെവീട് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്.

നേരത്തെ മ്യൂസിയമാക്കാനായിരുന്നു തീരുമാനമെങ്കിലും അത് ഉപേക്ഷിച്ച സാഹചര്യത്തിലാണ് വീട് വില്‍ക്കാനായി നിലവിലുള്ള വീടിന്റെ അവകാശി തീരുമാനിച്ചത്. തന്റെ ക്ഷമ നശിച്ചു കഴിഞ്ഞു. നാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന വീട് എത്രയും പെട്ടന്ന് അറ്റകുറ്റപ്പണി തീര്‍ക്കണം. കച്ചവടം മോശമായതു കൊണ്ട് രണ്ടു വര്‍ഷത്തെ വാടക പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് താനെന്ന് യു പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു വിധ സഹകരണവുമില്ല അതു കൊണ്ടാണ് വീട് ഉടനെ വില്‍ക്കുന്നതെന്നും യു കൂട്ടിച്ചേര്‍ത്തു.

വീട് പുതുക്കി പണിത് സിനിമാ തീയറ്റര്‍ , ലൈബ്രറി, കുങ് ഫു പരിശീലന കേന്ദ്രം എന്നിവ തുടങ്ങാന്‍ യു സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നെങ്കിലും യാതൊരു പരിഗണനയും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ല. ബ്രൂസ് ലിയുടെ ആരാധകരുടെ വലിയൊരു ആഗ്രഹമാണ് അദേഹത്തിന്റെ ജന്മദേശത്ത് ഒരു സ്മാരക മ്യൂസിയം. 32 ാം വയസ്സില്‍ അന്തരിച്ച ഇതിഹാസം ചൈനീസ് ആയോധന കലയായ കുങ് ഫുവിനെ മുഖ്യധാരയിലെത്തിച്ചത് അദേഹത്തിന്റെ സിനിമകളിലൂടെയാണ്. അവയില്‍ ഏറ്റവും പ്രശസ്തമാണ് എന്റര്‍ ദി ഡ്രാഗണ്‍ ,ഫിസ്റ്റ് ഓഫ് ഫ്യൂറി എന്നീ ചിത്രങ്ങള്‍. 1973 ജൂലൈ 20 നാണ് ബ്രൂസ് ലി മരിക്കുന്നത്.

SUMMARY
: Kung fu legend Bruce Lee's former residence in Hong Kong will be put up for sale after a plan to turn the property into a museum dedicated to the icon failed, a report said

Post a Comment