Follow KVARTHA on Google news Follow Us!
ad

71 ലക്ഷത്തിന്റെ അഴിമതി നിസാരം; കല്‍ക്കരി മന്ത്രി മലക്കം മറിഞ്ഞു

ന്യൂഡൽഹി: കേന്ദ്ര നിയമമന്ത്രി സൽമാൻ ഖുർഷിദ് നടത്തിയ 71 ലക്ഷത്തിന്റെ അഴിമതി നിസാരമാണെന്ന പ്രസ്താവന വിവാദമായതിനെത്തുടർന്ന് കൽക്കരി മന്ത്രി ബേണി പ്രസാദ് വർമ്മ മലക്കം മറിഞ്ഞു. National, Corruption, Central Government, Allegation,
ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് നടത്തിയ 71 ലക്ഷത്തിന്റെ അഴിമതി നിസാരമാണെന്ന പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് കല്‍ക്കരി മന്ത്രി ബേണി പ്രസാദ് വര്‍മ്മ മലക്കം മറിഞ്ഞു. നിസാരമാണെങ്കിലും അഴിമതി അഴിമതി തന്നെയാണെന്ന് കല്‍ക്കരി മന്ത്രി. ഒരു രൂപയുടെ അഴിമതിയാണ് നടത്തിയതെങ്കിലും അഴിമതി അഴിമതി തന്നെയാണ്. എന്നാല്‍ സല്‍മാന്‍ ഖുര്‍ഷിദ് 71 ലക്ഷത്തിന് വേണ്ടി അഴിമതി നടത്തിയതായി താന്‍ കരുതുന്നില്ല. അദ്ദേഹം മഹാനായ മനുഷ്യനാണ്­ ബേണി പ്രസാദ് വര്‍മ്മ പറഞ്ഞു.

സല്‍മാന്‍ ഖുര്‍ഷിദിനെതിരെ അഴിമതിയാരോപണവുമായി ആദ്യം രംഗത്തെത്തിയത് ഹിന്ദി ന്യൂസ് ചാനലായിരുന്നു. എന്നാല്‍ ഇതിനുപിന്നാലെ അരവിന്ദ് കേജരിവാളും ഖുര്‍ഷിദിനെതിരെ രംഗത്തെത്തി.

ഇതിനെത്തുടര്‍ന്നാണ് സല്‍മാന്‍ ഖുര്‍ഷിദ് നടത്തിയ 71 ലക്ഷത്തിന്റെ അഴിമതി നിസാരമാണെന്നും ഒരു കേന്ദ്രമന്ത്രിയെ സംബന്ധിച്ച് 71 ലക്ഷം കുറവാണെന്നും 71 കോടിയായിരുന്നെങ്കില്‍ താനതിനെ ഗൗരവമായി കണ്ടേനെയെന്നും വ്യക്തമാക്കി കല്‍ക്കരി മന്ത്രി രംഗത്തെത്തിയത്.
SUMMERY: New Delhi: Cabinet minister from Uttar Pradesh Beni Prasad Verma believes that Rs. 71 lakh is too small an amount for any Central minister to embezzle

Keywords: National, Corruption, Salman Khurshid, Beni Prasad Verma,

Post a Comment