ആ സമരമുറ എങ്ങനെയായിരിക്കണം?

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കേണ്ടതും ഭരണകൂടത്തെകൊണ്ട് തിരുത്തിക്കേണ്ടതും ജനാധിപത്യ വ്യവസ്ഥിതിയില്‍ പൗരന്റെ അവകാശമാണ്, ബാധ്യതയാണ്.

കാലാകാലങ്ങളായി കോടതിവിധികള്‍ പോലും ലംഘി­ച്ച് ബന്ദും പിന്നീട് ഹര്‍ത്താലും സംഘടിപ്പിച്ചാണ് നാം അധികാരിവര്‍ഗ്ഗത്തെ പ്രതിഷേധമറിയിച്ചുകൊണ്ടിരിക്കുന്നത്. എന്നാലിപ്പോള്‍ അടിക്കടി നടത്തുന്ന ഹര്‍ത്താലുകളുടെ ഭാരം മൊത്തം പൊതുസമൂഹത്തിന്റെ തലയിലാണ് ചെന്നുപതിക്കുന്നതെന്ന കാര്യം ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ പോലും അംഗീകരിച്ചുതുടങ്ങിയിട്ടുണ്ട്.

പൂര്‍ണ്ണമായും പൗര സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിലാണ് എല്ലാ ഹര്‍ത്താലുകളുടെയും പരിണിതി. ഇന്ധന വിലവര്‍ദ്ധനവ് പോലെ കൂടെകൂടെ ഉണ്ടാകുന്ന നീതി നിഷേധത്തിനെതിരെ നാം ഹര്‍ത്താല്‍ നടത്തുകയും തുടര്‍ന്ന് ബസ് ചാര്‍ജ്ജ് വര്‍ദ്ധന, അവശ്യ സാധനങ്ങളുടെ വിലവര്‍ദ്ധന എന്നിവയ്ക്ക് വേണ്ടിയെല്ലാം കൂടുതല്‍ പ്രതിഷേധങ്ങളും ഹര്‍ത്താലും വര്‍ഷങ്ങളായി നാം നടത്തിപോരുന്നു. വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടിയും ഇടയ്ക്ക് ആരെങ്കി­ലും കൊല്ലപ്പെട്ടാലും നടത്തുന്ന ഹര്‍ത്താലുകള്‍ വേറെ. സംഘര്‍ഷങ്ങളെ ഭയന്ന് നാട്ടുകാരെല്ലാം പാര്‍ട്ടി­സംഘടന ഭേദമന്യെ ഇപ്പോള്‍ ഹര്‍ത്താല്‍ വിജയിപ്പിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.

 Online Competition, Prize, Kvartha, Hartal, Articles, Facebook,Suggest an alternative protestഹര്‍ത്താല്‍ ദിവസം അവധിയെടുത്ത് വീട്ടിലിരിക്കാമെന്ന രീതിയില്‍ നമ്മുടെ പ്രതികരണവും പ്രതിഷേധവുമെല്ലാം ഒരുതരം ഷണ്ഡീകരണമായി മാറുകയാണ്. ഈ സാഹചര്യത്തില്‍ നമ്മുടെ ഇനിയുള്ള പ്രതിഷേധം എങ്ങനെയെല്ലാം ആവാം എന്നൊരു നിര്‍ദ്ദേശം പാര്‍ട്ടികളുടെ നേതൃത്വത്തിന് സമര്‍പ്പിച്ചാലെന്ത്? ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും പുതിയൊരു സമര രീതി സ്വീകരിക്കേണ്ടിവരുമെന്നതില്‍ സംശയമില്ല.

പൊതുജനത്തിന് ശല്യമാകാത്ത രീതിയിലുള്ള ഉപ്പ് സത്യാഗ്രഹവും സഹന സമരവും മറ്റും നടത്തി നമുക്ക് മാതൃക കാട്ടിയ മഹാത്മാഗാന്ധിയെ സ്മരിക്കുന്ന ഈ ഒക്ടോബറില്‍ എന്തുകൊണ്ടും അങ്ങനെയൊരു ശ്രമത്തിന് പ്രസക്തിയുണ്ട്.

ബന്ദ്, ഹര്‍ത്താല്‍, അക്രമങ്ങള്‍­കലാപങ്ങള്‍.. ജനാധിപത്യപരമായി പ്രതികരിക്കാന്‍ മറ്റെന്തുണ്ട് മാര്‍ഗ്ഗങ്ങള്‍? നിങ്ങള്‍ പറയുക...
ഒക്ടോബര്‍ 31നകം രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളില്‍ നിന്ന തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് സമ്മാനവും ലഭിക്കും. എങ്കില്‍ തുടങ്ങിക്കോളൂ... ആ സമരമുറ എങ്ങനെയായിരിക്കണം?..

 Also read:
 ആ ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ച ചടങ്ങുകള്‍

ബന്ദിന് കാരണക്കാരനാ­യ 'പ­രേ­തന്‍'ജീവനോടെ കോടതിയില്‍; ലാലുപ്രസാദ് അ­റസ്റ്റില്‍
Keywords: Prize, Kvartha, Hartal, Articles, Facebook, Protest, Attack, Assault, Suggest an alternative protest

N.B: കെവാര്‍ത്തയുടെ ഈ പേജില്‍ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങള്‍ മാത്രമേ സമ്മാനത്തിന് പരിഗണിക്കുകയുള്ളൂ. 

7 Comments

 1. ഹര്‍ത്താല്‍ എന്ന ക്യാന്‍സര്‍ ഇനിയും നമ്മുടെ നാട്ടില്‍ നിലനില്‍ക്കുകയാണെങ്കില്‍ ഒരൊറ്റ ഈ കമ്പനികള്‍ ഇങ്ങോട്ടു തിരിഞ്ഞു നോക്കില്ല. ഒരിക്കലും സാധാരണ ജനങ്ങള്‍ക്ക് സമാധാനം ഉണ്ടാവില്ല. ഭരണ കര്‍ത്താക്കളുടെയും അവസ്ഥ ഇത് തന്നെയായിരിക്കും. ഇത്തരത്തിലുള്ള സമര മുറകള്‍ നിസ്സാര കാര്യത്തിന് പോലും ജനങ്ങളെ തെരുവിലിറങാന്‍ പ്രേരിപ്പിക്കും.

  എന്തു കൊണ്ടും ഹര്‍ത്താല്‍ തുടച്ചു നീക്കപ്പെടേണ്ടത് തന്നെ. ഇതിന് പകരമായി, ഒരു പതിനായിരം പാര്‍ട്ടിക്കാര്‍ രണ്ടാഴച്ച റോഡ് വക്കില്‍ നിരാഹാരം നടത്തട്ടെ. അത് ഏതു പാര്‍ട്ടിക്കാര്‍ ആയാലും. പൊതുമുതല്‍ നശിപ്പിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ നടത്തുന്ന അത്തരത്തിലുള്ള സമര മുറകള്‍ ലോക ശ്രദ്ധയാകര്‍ഷിക്കും. ജനങ്ങള്‍ക്ക് ആ നിലപാടിനോട് മതിപ്പും ഉണ്ടാവും. പില്‍ക്കാലത്ത് ഹസാരെ പരാജയം ആയെങ്കിലും, നിരാഹാര സമരത്തിനു മുന്നില്‍ ഏതു വലിയ ഭരണകര്‍ത്താക്കളും മുട്ടുകുത്തുമെന്ന് ഹസാരെ തന്‍റെ സമരത്തിലൂടെ തെളിയിച്ചല്ലോ. അതിനൊരു വിപ്ലവ സ്വഭാവമുണ്ട്. കൊന്നും കൊലവിളിച്ചും നശിപ്പിച്ചും സ്വയം വില കളഞ്ഞും സഹ ജീവികളെ ആക്രമിച്ചു മൃഗമാവുന്നതിലും നല്ലത് പാര്‍ട്ടിക്കാരെ നിങ്ങള്‍ ഇത്തരം സമര മുറകള്‍ ഉപയോഗിക്കൂ... നാട് നശിപ്പിക്കാന്‍ ഉള്ളതല്ല, നന്നാക്കാന്‍ ഉള്ളതാണ്!

  ReplyDelete
 2. പൊതു ജനങ്ങള്‍ക്ക് ശല്യമില്ലതെയുള്ള സമരം അനിവാര്യമാണ് , സെക്രട്ടറിയേറ്റ് , മന്ത്രി മന്ദിരങ്ങള്‍ അടക്കമുള്ള ഭരണ കൂടങ്ങളുടെ കേന്ദ്രങ്ങള്‍ ഉപരോധിക്കുക , എന്നാല്‍ പൊതു ജനങ്ങള്‍ക്ക് ശല്യമില്ലാതെ കാര്യങ്ങള്‍ നേടിയെടുക്കാം

  ReplyDelete
 3. Oru prathyeka reethiyilulla samaramundu.. Prathishedha soochakamaayi ellaa jolikalum pakithiyo poornathayillaatheyo cheyyuka..eg: oru cheruppu company enkil oru kaalinte cheruppu maathram produce cheyyuka... Oru retail shop enkil athuaavashya saadanangal maathram vilkuka... Koode niraahaaram nadathuka.. Inganeyenkil samarathinu shesham joli finish cheyyaalo so time waste aayilla llp

  ReplyDelete
 4. ഹര്‍ത്താല്‍ എന്നാ മാരക രോകം ഇന്ത്യ യിലെ പ്രത്യേകിച്ച് കേരളത്തിലെ പൊതു സമൂഹം തള്ളി കളയേണ്ട ആവശ്യകത ഇന്ന് വളരെയധികം അത്യാവശ്യമാണ്. ഭരണ പക്ഷം തുമ്മിയാലും പ്രതിപക്ഷം കുരച്ചാലും ഹര്‍ത്താല്‍ എന്ന കൊടിയ രോഗം പിടിപ്പെട്ടു പേ ഇളകിയ നായ്ക്കളെ പോലെ എന്തും ചെയ്യുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്ന ഒരു പറ്റം സമൂഹം.അതിനു കൂട്ട് നില്‍ക്കുന്ന ചില പ്രാദേശിക നേതാക്കന്മാരും.എന്ത് കൊണ്ടും ഇത്തരത്തിലുള്ള ഹര്‍ത്താലുകളില്‍ നാം പ്രതിഷേധിക്കേണ്ടത് വാഹനങ്ങള്‍ നിരത്തിലിറക്കി കട കമ്പോളങ്ങള്‍ തുറന്നും കൊണ്ട് നാം ഹര്‍ത്താലിനെ അപ്പാടെ ഉപേക്ഷിക്കണം.ജന ജീവിതം താറുമാറാക്കിയല്ല , മറിച്ച് ജന സേവനം മുന്‍ നിറുത്തി കൊണ്ടാണ് നാം പ്രതിഷേധിക്കേണ്ടത്.അല്ലാതെ നിരത്തില്‍ ഇറങ്ങുന്ന വാഹനങ്ങലെ നശിപ്പിച്ചും പൊതുമുതല്‍ നാശം വരുത്തിയും അല്ല.
  നമുക്കറിയാം,അങ്ങിനെയുള്ള സമര മുറകള്‍ വഴി സര്‍ക്കാരിനും സമൂഹത്തിനും കോടികളുടെ നഷ്ടം കൈപറ്റെണ്ടാതായി വരുന്നു.എന്നിട്ടും നാം പഠിക്കുന്നില്ല.
  നിരാഹാര സമരവും ഉപ്പ് സത്യാഗ്രഹവും അത് പോലെയുള്ള പഴയ സമര മുറകള്‍ നമുക്ക് തിരിച്ചു കൊണ്ട് വരേണ്ട ആവശ്യകത വര്‍ധിച്ചു വരുന്നു.അതിനു മികച്ച ഉദാഹരണമാണ് ഒരു പതിറ്റാണ്ടിലേറെയായി നിരാഹാര സത്യാഗ്രഹം നടത്തിയ മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ഷര്‍മിള .ആര്‍കും ഒരു പ്രശ്നവും സംഭവിക്കുന്നില്ല.ആ ധീര വനിത യെ പോലെ നമുക്കും ശ്രമിച്ചുകൂടെ...

  ReplyDelete
 5. ഹര്‍ത്താല്‍ വിനാശത്തിനോ?
  രണ്ടു നാലു ദിനംകൊന്ദ് ഹസാരമാര്‍ ഇന്ത്യ കീഴടക്കുമ്പോള്‍,കൈവിരലുകളില്‍ ഒതുങ്ങാത്ത വര്‍ഷങ്ങള്‍ നിരാഹരിചീട്ടും മനിപ്പൂരുകാരി മൂലക്കല്‍ ആകുന്നു എന്നത് കയ്യൂക്കുള്ള മുഖ്യധാരാമാധ്യമങ്ങള്‍ കാര്യം നിര്‍വഹിക്കുമ്പോഴുള്ള ഫലമാണ്‌.
  കുട്ടികള്‍ ഒച്ചവക്കുന്നത് വലിയവരുടെ ശ്രദ്ധകിട്ടാനാണ്.ഏറെ കരഞ്ജീട്ടും ശ്രദ്ധിക്കപ്പെടാതെ പോകുമ്പോള്‍ കിട്ടിയതെടുത്ത് എറിയുകയും ചെയ്യുന്നു.
  നാം മറ്റുള്ളവരുടെ വസ്തുക്കളേ എറിഞ്ഞുടക്കുകയുള്ളൂ.പൊതുമുതല്‍ നമ്മുടേത്‌ കൂടിയാണ് എന്ന് നമുക്ക് ബോദ്ധ്യപ്പെടാത്തത്,അത് സേവിക്കാനായി മാത്രം ഒരു വിഭാഗത്തെ ഒരുക്കി നിര്ത്തിയീട്ടുണ്ട് എന്ന തോന്നലില്‍ ആണ്.
  പ്രതിക്ഷേധിക്കാത്ത സമൂഹത്തെ,വരിയുടക്കപ്പെട്ടവരെ വൃത്തിയും ഭംഗിയുമുള്ളവരായി കാണുനതാണ് നമ്മുടെ സംസ്ക്കാരം.അങ്ങനെ ശബ്ദിക്കാത്തവരെ വിദ്വാന്മാരായി കാണുന്നു;മറ്റുള്ളവരെ ലഹളക്കാരായും.നമ്മുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ വെറും ശിപായി (low class)ലഹളയായാണ് പല ചരിത്രകാരന്മാരും ഇന്നും കാണുന്നത്.ലഹളകള്‍ പലപ്പോഴും ബന്ധനങ്ങളില്‍ നിന്നുള്ള മോചനതിലേക്ക് വഴിതുറക്കും എന്ന് അവര്‍ പറയാതെ പറയുന്നു.
  കാവ്യ സംസ്കാരമുള്ളവരോട് കവിതചോല്ലി പ്രതിക്ഷേധിക്കാം, മറിച്ച് പോത്തിനോട് വേദമോതാന്‍ പറയുന്നവര്‍ പോത്തിനെയോ, നമ്മെയോ, അതുമല്ലെങ്കില്‍ സ്വയമോ അറിയാത്തതിനാലാണ്.
  ജനങ്ങളെ സംബന്ധിച്ചിടത്തോളം അവിചാരിതമായ പ്രതിക്ഷേധങ്ങളെ അതിജീവിക്കാന്‍ അതി മാനുഷികതയുടെ സഹായം വേണ്ടിവരുമെന്നതിനാല്‍ അതും എതിര്‍ക്കപ്പെടണം.പ്രതിക്ഷേധം പ്രകടിപ്പിക്കുകയും അത് എത്തേണ്ടിടത്ത് എത്തുകയും അതോടൊപ്പം പരമാവധി ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുകയും വേണം.

  മുന്‍കൂട്ടി പ്രഖ്യാപിച്ച (ആവശ്യമായ പ്രചരണം നല്‍കി ) ദിവസവും (സമയവും) പ്രകാരം രാവിലെ ഒരുമണിക്കൂര്‍ പ്രതിക്ഷേധം നടത്തുന്നവര്‍ ജോലിയും സ്ഥാപനങ്ങളുമെല്ലാം നിശ്ചലമാക്കട്ടെ.അതുവഴി സര്‍ക്കാരിന് ജനങ്ങളുടെ വികാരം ബോദ്ധ്യപ്പെടട്ടെ.ഈ ഒരുമണിക്കൂറിന്റെ നിശ്ചലത വഴി ബുദ്ധിമുട്ട് നേരിടുന്ന ജനങ്ങള്‍ നാടിന്റെ നന്‍മയെ ഓര്‍ത്ത് സഹിക്കാന്‍ തയ്യാറാകട്ടെ.

  ReplyDelete
 6. ഹര്‍ത്താല്‍ വിനാശത്തിനോ?

 7. harthaal nadathunnavar nammale mandanmaar aakkukayanu..angine prathishedhikkan tudangiyal daily harthaal nadathendi varum.....onnukil harthal nadathathirikkuka, allengil vijaikkum vare harthaal nadathuka..harthaal nadathi oru kaaryavum nammal nedi eduthittilla..

  ReplyDelete

Post a Comment

Previous Post Next Post