ബര്‍ഫിയുടെ വിജയം; പ്രിയങ്ക ചോപ്ര പ്രതിഫലം ഒരു കോടിയാക്കി

Priyanka Chopra, Entertainment, Fashion Show, Barfi, One Crore
മുംബൈ: തന്റെ പുതിയ ചിത്രമായ ബര്‍ഫിയുടെ വിജയത്തെതുടര്‍ന്ന് പ്രിയങ്ക ചോപ്ര പ്രതിഫലം ഒരു കോടിയാക്കി ഉയര്‍ത്തിയതായി റിപോര്‍ട്ട്. ഡല്‍ഹിയില്‍ അടുത്ത ആഴ്ച നടക്കുന്ന ഫാഷന്‍ ഷോയില്‍ റാമ്പില്‍ നടക്കാന്‍ പ്രിയങ്ക സംഘാടകരോട് ഒരു കോടി രൂപ ആവശ്യപ്പെട്ടതായാണ് വാര്‍ത്ത.

ഈവന്റ് ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിലാണ് പ്രിയങ്ക ചോപ്രയെ സമീപിച്ചതെന്ന് സംഘാടകര്‍. എന്നാല്‍ ഒരു കോടി രൂപ പ്രതിഫലം ചോദിച്ച് അവര്‍ ഞങ്ങളെ അല്‍ഭുതപ്പെടുത്തി. ഷോ സംഘടിപ്പിക്കുന്ന ഡിസൈനര്‍ക്ക് താങ്ങാന്‍ കഴിയാത്ത പ്രതിഫലമാണ് പ്രിയങ്ക ആവശ്യപ്പെട്ടത് സംഘടന പ്രതിനിധി പറഞ്ഞു. സാധാരണഗതിയില്‍ ചലച്ചിത്രതാരങ്ങള്‍ ഫാഷന്‍ ഷോകള്‍ക്ക് 30 ലക്ഷം രൂപയാണ് പ്രതിഫലമായി ആവശ്യപ്പെടുന്നത്. പ്രിയങ്കയുടെ ആവശ്യം താങ്ങാന്‍ കഴിയാത്തതിനാല്‍ മറ്റേതെങ്കിലും ചലച്ചിത്രതാരത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘാടകര്‍.

SUMMERY: Close on the heels of her latest release Barfi! being chosen to represent the country at the Oscars, Priyanka Chopra apparently has decided to hike her fee. Sources say that she demanded Rs 1 crore to walk the ramp at a fashion show scheduled to begin in Delhi next week.

Keywords: Priyanka Chopra, Entertainment, Fashion Show, Barfi, One Crore

Post a Comment

Previous Post Next Post