ബിന്‍ ലാദന്‍ ഒറ്റക്കണ്ണനായിരുന്നുവെന്ന് പിന്‍ഗാമി

Osama Bin Laden
ലണ്ടന്‍:  അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയ അല്‍ ഖ്വയ്ദ മേധാവി ഉസാമ ബിന്‍ ലാദന് വലതുകണ്ണിന് കാഴ്ചയില്ലായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ലാദന്റെ പിന്‍ഗാമിയായി ഒളിവിലിരുന്ന് സംഘടനയെ നയിക്കുന്ന അയ്മന്‍ അല്‍ സവാഹിരിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ചെറുപ്പത്തില്‍ ഒരപകടത്തിലാണ് ലാദന് കാഴ്ച നഷ്ടപ്പെട്ടതെന്നും സവാഹിരി പറഞ്ഞു.

ലാദന് പ്രണാമം അര്‍പ്പിച്ച് ഇമാമുമൊത്തുള്ള ദിനങ്ങള്‍ എന്ന പേരില്‍ സവാഹിരി പുറത്തിറക്കിയ വിഡിയോയിലാണ് ഈ വെളിപ്പെടുത്തല്‍. ഒരു ഇസ്‌ലാമിക വെബ്‌സൈറ്റിലാണ് ഇത് പോസ്റ്റ് ചെയ്തത്. അറബ് ലോകത്ത് ഏറെ സ്വാധീനമുള്ള ഇസ്‌ലാമിക പ്രസ്ഥാനം മുസ്‌ലിം ബ്രദര്‍ഹുഡില്‍ ഒരുകാലത്ത് ലാദന്‍ അംഗമായിരുന്നുവെന്ന് സവാഹിരി പറഞ്ഞു. പ്രസ്ഥാനത്തിന്റെ സൗദി ബ്രാഞ്ചില്‍ നിന്ന് അദ്ദേഹത്തെ പിന്നീട് പുറത്താക്കി.

അഫ്ഗാനിസ്ഥാനിലെ  അധിനിവേശകാലത്ത് സോവിയറ്റ് യൂണിയനെതിരെ വിശുദ്ധയുദ്ധം നടത്തണമെന്ന് ലാദന്‍ നിര്‍ബന്ധം പിടിച്ചപ്പോഴായിരുന്നു പുറത്താക്കലെന്നു സവാഹിരി പറഞ്ഞു. രണ്ടുമാസം മുന്‍പാണ് സവാഹിരിയുടെ ഈ വിഡിയോ തയാറാക്കപ്പെട്ടതെന്നു കരുതുന്നു.

SUMMARY:Al-Qaida's leader, Ayman al-Zawahiri, has revealed that his predecessor, Osama bin Laden, was blind in one eye and confirmed that in his youth he had been a member of the Saudi Arabian branch of the Muslim Brotherhood.

key words: Al-Qaida,  Ayman al-Zawahiri,  Osama bin Laden, Saudi Arabian , Muslim Brotherhood,  jihadi website, Bin Laden,  US navy commandos, al-Arabiya TV, Zawahiri

Post a Comment

Previous Post Next Post