യുവരാജിന്റെ മടങ്ങിവരവിനെതിരെ മുന്‍ താരങ്ങള്‍

 Yuvaraj Singh, Ravi Shastri, Sanjay Manjrekar, World cup, Twenty20 world cup 2012, Srilanka, Colombo, Sports, Malayalam news
കൊളംബോ: യുവരാജിന്റെ മടങ്ങിവരവിനെതിരെ മുന്‍ ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തി. മുന്‍ താരങ്ങളും കമന്റേറ്റര്‍മാരുമായ രവി ശാസ്ത്രിയും സഞ്ജയ് മഞ്ചരേക്കറുമാണ് യുവരാജിന്റെ ടീം പ്രവേശനത്തെ ചോദ്യം ചെയ്തത്.

കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയ യുവരാജ് പൂര്‍ണ കായികക്ഷമത കൈവരിച്ചിട്ടില്ലെന്നാണ് ഇതിന് കാരണമായി പറയുന്നത്. ട്വന്റി-20 ലോകകപ്പിലെ മൂന്നു മത്സരങ്ങളിലും ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ യുവാരാജ് സിംഗിന്റെ പ്രകടനം പരാജയമായിരുന്നു.

ഞായറാഴ്ച നടക്കുന്ന പാക്കിസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ യുവരാജിനെ ഒഴിക്കാണമെന്ന് രവി ശാസ്ത്രി പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരെ നടന്ന കളിയില്‍ നിന്ന് യുവരാജിനെ മാറ്റിനിര്‍ത്തേണ്ടതായിരുന്നുവെന്നാണ് മഞ്ചരേക്കറുടെ നിലപാട്.

വികാരപരമായല്ല ഇന്റര്‍നാഷണല്‍ മാച്ചുകളെ കാണേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ലോകകപ്പുപോലുള്ള മത്സരത്തിന് ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ മികച്ച കളിക്കാരെ തന്നെ ഉള്‍പ്പെടുത്തണം. ഓസ്‌ട്രേലിയക്കെതിരേ വീരേന്ദര്‍ സേവാഗിനെ ഓഴിവാക്കിയത് തെറ്റായിപ്പോയെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Keywords: Yuvaraj Singh, Ravi Shastri, Sanjay Manjrekar, World cup, Twenty20 world cup 2012, Srilanka, Colombo, Sports, Malayalam news

Post a Comment

Previous Post Next Post