അഞ്ചു മണിക്കൂര്‍ നീണ്ട പോസ്റ്റ്‌മോര്‍ട്ടം


Kerala, Kozhikode, Naseer, Murder, Malapparamba, Road side, Body, Car.

കോഴിക്കോട്: മലബാര്‍ ചേംബര്‍ ഒഫ് കൊമേഴ്‌സ് സെക്രട്ടറി നസീര്‍ അഹമ്മദിന്റെ പോസ്റ്റുമോര്‍ട്ടത്തിന് ഡോക്ടര്‍മാര്‍ എടുത്തത് അഞ്ചുമണിക്കൂര്‍. നസീറിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. വിശദമായ പോസ്റ്റ്‌മോര്‍ട്ടമാണ് മെഡിക്കല്‍ കോളേജില്‍ നടത്തിയത്. പ്രാഥമിക പരിശോധനയില്‍ കഴുത്തില്‍ തോര്‍ത്ത് പോലുള്ളവ മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊല നടത്തിയതെന്ന് സംശയമുള്ളതായി മെഡിക്കല്‍ കോളെജിലെ ഫോറന്‍സിക് വിദഗ്ധര്‍ അറിയിച്ചു.

മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് സയന്‍സ് ഉദ്യോഗസ്ഥരുടെ വിശദമായ പരിശോധനയായിരുന്നു ആദ്യം. കണ്ണൂരിലെ റീജണല്‍ ഫോറന്‍സിക് സയന്‍സ് കേന്ദ്രത്തില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തി. ഉച്ചയ്ക്ക് 2.30 ഓടെയാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയത്. ഫോറന്‍സിക് വകുപ്പ് മേധാവി ഡോ. ഷെര്‍ലി വാസു, ഡോ. സോനു, ഡോ. രതീഷ്, ഡോ. കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

Keywords: Kerala, Kozhikode, Naseer, Murder, Malapparamba, Road side, Body, Car.

Post a Comment

Previous Post Next Post