നസീ­റിന്റെ കൊ­ല­പാ­ത­കം: ദുരൂ­ഹ­ത­യുടെ ചുരു­ള­ഴിയും മുമ്പെ അഭ്യൂ­ഹ­ങ്ങ­ളുടെ മാല­ക്കെട്ട്

Naseer ahammed, Murder, Kozhikode
കോഴി­ക്കോട്: നഗ­രത്തെ നടു­ക്കിയ വ്യാപാരി നേതാ­വിന്റെ കൊ­ല­പാ­ത­ക­ത്തിനു പിന്നില്‍ ദുരൂ­ഹ­ത­ക­ളുടെ ഏടു­കള്‍ തുറ­ക്കു­ന്നു. മ­ല­ബാര്‍ ചേംബര്‍ ഓ­ഫ് കൊ­മേ­ഴ്‌­സ് സെ­ക്ര­ട്ട­റിയും വ്യാ­പാ­രി­യുമാ­യ കല്ലായ് സ്വദേശി ന­സീര്‍ അ­ഹ­മ്മ­ദിന്റെ കൊല­പാതക വാര്‍ത്ത ഞെട്ട­ലോ­ടെ­യാണ് കോഴി­ക്കോട് സ്വദേ­ശി­കള്‍ കേട്ട­ത്. ഒരു ദിവസം മുമ്പ് ചേംബര്‍ ഭാര­വാ­ഹി­യായി തെര­ഞ്ഞെ­ടു­ക്ക­പ്പെട്ട നസീ­റിന്റെ കൊലയ്ക്ക് പിന്നിലെ നിര­വധി അഭ്യൂ­ഹ­ങ്ങളും പ്രച­രി­പ്പിക്ക­പ്പെ­ടു­ന്നു­ണ്ട്. പലര്‍ക്കും പറ­യാ­നു­ള്ളത് പല അഭ്യൂ­ഹ­ങ്ങളും ദുരൂ­ഹ­ത­ക­ളും.

വ്യാപാര രംഗത്ത് ശത്രു­ക്കള്‍ ഇല്ലാത്ത നസീ­റിന്റെ കൊലയ്ക്ക് പിന്നിലെ ശക്തി ഏതാ­ണെന്നത് സംബ­ന്ധിച്ച് പൊലീസിനും ബന്ധു­ക്കള്‍ക്കും കൃത്യ­മായ ഉത്തരം നല്‍കാന്‍ സാധി­ക്കാത്ത അവ­സ്ഥ­യി­ലാ­ണ്. റിസോര്‍ട്ട് ഉട­മ­കള്‍ തമ്മി­ലുള്ള കുടി­പ്പ­ക­യാ­വാം കൊല­യ്ക്ക് പിന്നി­ലെ­ന്നാണ് ചിലര്‍ പറ­യു­ന്ന­ത്. മ­ലാ­പ്പറ­മ്പ് ബൈ­പ്പാ­സ് റോ­ഡില്‍ നിന്നും മെ­ഡി­ക്കല്‍ കോള­ജ് റോ­ഡി­ലേ­ക്ക് തി­രി­യു­ന്ന ജം­ഗ്­ഷ­നില്‍ പാ­ച്ചാ­ക്ക­ലി­ലാ­ണ് പുലര്‍ച്ചെ മൃ­ത­ദേ­ഹം ക­ണ്ടെ­ത്തി­യ­ത്. രാ­വി­ലെ ഇ­തുവ­ഴി ന­ട­ക്കു­ന്ന­വരും ചി­ല വാ­ഹ­ന യാ­ത്ര­ക്കാ­രു­മാ­ണ് മൃത­ദേ­ഹം ആദ്യം ക­ണ്ടെ­ത്തി­യത്. കൊ­ല­പാതകം വ­ഴി­തി­രി­ച്ചു­വി­ടാ­നു­ള­ള ഗൂ­ഢ ശ്രമം നട­ന്ന­തായും പോലീസ് സംശ­യി­ക്കു­ന്നു­ണ്ട്.

ടി­ പി ചന്ദ്ര­ശേ­ഖ­രന്‍ വ­ധ­കേ­സ് അന്വേ­ഷണം വ­ഴി­തി­രി­ച്ച് വി­ടാ­ന്‍ മു­സ്‌ലിം തീ­വ്ര­വാ­ദി­ക­ളു­ടെ­തെ­ന്ന് സൂ­ചി­പ്പി­ക്കാന്‍ കൊ­ല­പാ­ത­കി­കള്‍ സ­ഞ്ച­രി­ച്ച കാ­റി­ന് മു­ക­ളില്‍ മാ­ഷാ അല്ലാ സ്റ്റി­ക്കര്‍ പ­തി­ച്ചി­രുന്നു. എന്നാല്‍ അ­ന്വേ­ഷ­ണ­ത്തില്‍ രാ­ഷ്ട്രീ­യ­കൊ­ല­യി­ലേ­ക്കാ­ണ് അ­ന്വേ­ഷ­ണസം­ഘം എ­ത്തി­യി­രു­ന്നത്. ഇ­തേ അ­വ­സ്ഥ­യില്‍ ത­ന്നെ­യാ­ണ് ന­സീര്‍ അ­ഹ­മ്മ­ദി­ന്റെയും കൊ­ല­പാ­ത­ക­ത്തി­ലേ­ക്ക് വി­രല്‍ ചൂ­ണ്ടു­ന്നത്. ഇ­യാ­ളു­ടെ കാ­റി­നു മു­ക­ളില്‍ കല്ല് കൊണ്ടോ നാണ­യം കൊ­ണ്ടോ സദാ­ചാരം സം­ബ­ന്ധിച്ച് എ­ഴുതി­യ വാ­ച­ക­ങ്ങള്‍ ക­ണ്ടെ­ത്തി­യി­ട്ടുണ്ട്. ചേ­വാ­യൂ­രി­ലെ ആ­ളൊ­ഴി­ഞ്ഞ വീ­ട്ടി­ലാ­ണ് കാര്‍ ക­ണ്ടെ­ത്തിയ­ത്. അതി­നാല്‍ തന്നെ സ്­ത്രീ­വിഷ­യം ആ­യി­രി­ക്കു­മെ­ന്ന ധാ­ര­ണ­യി­ലേ­ക്ക് അ­ന്വേ­ഷണ­ത്തെ വ­ഴി­തി­രി­ച്ചു­വി­ടാ­നാ­യി­രിക്കാം ഇ­ത്ത­രത്തി­ലൊ­രു നാട­ക­മെ­ന്നാണ് പൊലീ­സ് സം­ശ­യി­ക്കുന്ന­ത്.

ഫഌ­റ്റ് നിര്‍­മ്മാ­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് പ്ര­വര്‍­ത്തി­ക്കു­ന്ന ഇ­ദ്ദേഹ­ത്തി­ന് സഹ­പ്ര­വര്‍ത്ത­ക­രില്‍ നിന്നോ എതി­രാ­ളി­ക­ളില്‍ നിന്നോ ഭീ­ഷ­ണി­യു­ണ്ടാ­കാ­മെന്നും ഇ­താ­യി­രിക്കാം കൊ­ല­യ്­ക്ക് കാ­ര­ണ­മാ­യ­തെ­ന്നും ചിലര്‍ സം­ശ­യി­ക്കു­ന്നു­ണ്ട്. മ­ല­ബാര്‍ ചേ­മ്പര്‍ ഓ­ഫ് കോ­മേ­ഴ്‌സി­ന്റെ വെ­ള്ളി­യാ­ഴ്ച­യി­ലെ എ­ക്‌സി­ക്യൂ­ട്ടി­വ് യോ­ഗ­ത്തി­ലാ­ണു അം­ഗ­ങ്ങ­ളെ­ല്ലാം ഒ­ത്തു­കൂ­ടി പി പി ന­സീ­റി­നെ തെ­ര­ഞ്ഞെ­ടു­ത്ത­ത്. 

10 വര്‍­ഷ­ത്തോ­ള­മാ­യി ന­സീര്‍ ചേംബ­റില്‍ അം­ഗ­മാ­യി പ്ര­വര്‍­ത്തി­ക്കു­ന്നു­ണ്ടെ­ങ്കി­ലും ആ­ദ്യ­മാ­യാ­ണു സെ­ക്ര­ട്ട­റി സ്ഥാനത്ത് എത്തു­ന്ന­ത്. എ­ക്‌സി­ക്യൂ­ട്ടീ­വ് യോ­ഗം വൈ­കി­ട്ട് അ­ഞ്ചോ­ടെ പി­രി­ഞ്ഞി­രു­ന്നു. എ­ങ്കി­ലും അം­ഗ­ങ്ങ­ളില്‍ പ­ല­രും ചേ­മ്പ­റില്‍ ത­ങ്ങി ന­സീ­റു­മാ­യി സ­ന്തോ­ഷം പ­ങ്കു വ­ച്ചു. ഏ­ഴ­ര­യോ­ടെ ന­സീര്‍ ചേ­മ്പ­റില്‍ നി­ന്നു­മി­റ­ങ്ങി. സ്ഥാ­നാ­രോ­ഹ­ണ ച­ട­ങ്ങി­ന്റെ സ­ന്തോ­ഷ­ത്തില്‍ പിരി­ഞ്ഞ­വര്‍ പീ­ന്നിട് ദു­ര­ന്ത­വാര്‍­ത്ത കേ­ട്ടാ­ണ് ഞെ­ട്ടിയത്. സ്വ­ന്തം കാ­റില്‍ ഒ­റ്റ­ക്കാ­യി­രു­ന്നു ന­സീര്‍ പോ­യ­ത്. മാ­വൂര്‍ റോ­ഡില്‍ വ­ച്ച് ന­സി­റി­നെ ചില സു­ഹൃ­ത്തു­ക്കള്‍ ക­ണ്ടി­രുന്ന­തായി പറ­യു­ന്നു­ണ്ട്. പി­ന്നീ­ട് എ­വി­ടേ­ക്കാ­ണു പോ­യ­തെ­ന്നും എ­ന്തി­നു വേ­ണ്ടി­യാ­ണെ­ന്നും ആര്‍­ക്കും അ­റി­യി­ല്ല. സെ­ക്ര­ട്ട­റി­യാ­യി ചു­മ­ത­ല­യേ­റ്റ വാര്‍­ത്ത പ­ത്ര­ത്തില്‍ ക­ണ്ട­തി­നെ തു­ടര്‍­ന്ന് ആ­ളു­കള്‍ രാ­വി­ലേ­യും ന­സീ­റി­നെ അഭി­ന­ന്ദ­ന­മ­റി­യി­ക്കാന്‍ വി­ളി­ച്ചി­രു­ന്നു. എ­ന്നാല്‍ ഫോണ്‍ ബെ­ല്ല­ടി­ച്ച­ത­ല്ലാ­തെ ആ­രും എ­ടു­ത്തി­രു­ന്നി­ല്ല.

മ­ലാ­പ്പറ­മ്പ് ബൈ­പ്പാ­സ് റോ­ഡില്‍ രാ­വി­ലെ വഴി­യാ­ത്രി­കരും ചി­ല വാ­ഹ­ന യാ­ത്ര­ക്കാ­രു­മാ­ണ് മൃത­ദേ­ഹം ആദ്യം ക­ണ്ടത്. തു­ടര്‍­ന്ന് പൊലീ­സില്‍ വി­വ­ര­മ­റി­യി­ക്കു­ക­യാ­യി­രു­ന്നു. സംഭ­വ­സ്ഥല­ത്ത് നിന്ന് തോര്‍­ത്ത് ക­ണ്ടെ­ത്തി­യി­ട്ടു­ണ്ട്്. ക­ഴു­ത്തില്‍ തോര്‍­ത്ത് മു­റു­ക്കി കൊ­ല­പ്പെ­ടുത്തി­യ ശേ­ഷം മൃ­ത­ദേ­ഹം റോ­ഡ­രി­കില്‍ കൊ­ണ്ടി­ട്ട­താ­ണെ­ന്നാ­ണ് സം­ശയം. മൃ­ത­ദേ­ഹം വ­ലിച്ചു­കൊ­ണ്ടു­വ­ന്ന പാ­ടു­കളും സ്ഥ­ല­ത്തു­ണ്ട്. 

ന­സീര്‍ അ­ഹ­മ്മ­ദിന്റെ കാറും ര­ണ്ട് മൊ­ബൈല്‍ ഫോ­ണു­കളും ചേ­വാ­യൂ­ര്‍ ശാ­ന്തി­ന­ഗര്‍ കോ­ള­നി­ക്ക് സ­മീപത്തെ ആ­ളൊ­ഴി­ഞ്ഞ വീ­ട്ടില്‍ നി­ന്നും പൊലീ­സ് ക­ണ്ടെ­ടു­. വെ­ള­ളി­യാഴ്­ച രാത്രി ഈ ആ­ളൊ­ഴി­ഞ്ഞ വീ­ട്ടില്‍ നി­ന്ന് ഒ­രാ­ളെ പി­ടി­ച്ച് കൊണ്ടു­പോ­കു­ന്നതും ബ­ഹ­ളം കേട്ട­തായും അ­യല്‍ വീ­ട്ടു­കാര്‍ പ­റയുന്നു. കോഴി­ക്കോ­ടിനെ നടു­ക്കിയ നസീ­റിന്റെ കൊ­ല­പാ­ത­ക­ത്തിനു പിന്നില്‍ സദാ­ചാര മാന്യന്‍മാ­രാണോ അതോ മറ്റ് വല്ല­വ­രു­മാണോ എന്ന് കണ്ടെത്തിയാല്‍ മാത്രമേ ദുരൂ­ഹ­ത­ക­ളുടെ കാര്‍മേഘം നീങ്ങൂ..

Keywords: Kerala, Kozhikode, Naseer, Murder, Malapparamba, Road side, Body, Car.

Post a Comment

Previous Post Next Post