Follow KVARTHA on Google news Follow Us!
ad

കൈരളിയെ മമ്മൂട്ടി തന്നെ നയിക്കും

കൈരളി ചാനലിനെ മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിതന്നെ നയിക്കും. മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാനായി മമ്മൂട്ടിയെയും എക്‌സിക്യൂട്ടിവ് ഡയറക്റ്ററായി ടി.ആര്‍. അജയനെയും ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗം വീണ്ടും തിരഞ്ഞെടുത്തു. Mammootty reelected as Kairali Channel Chairman

Mammootty reelected as Kairali Channel Chairman

തിരുവനന്തപുരം:  കൈരളി ചാനലിനെ തുടര്‍ന്നും മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിതന്നെ നയിക്കും. മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാനായി മമ്മൂട്ടിയെയും എക്‌സിക്യൂട്ടിവ് ഡയറക്റ്ററായി ടി.ആര്‍. അജയനെയും ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗം വീണ്ടും തിരഞ്ഞെടുത്തു.

സാമൂഹിക പ്രതിബദ്ധതയും സാംസ്‌കാരിക പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിച്ചു കൈരളി ഇനിയും മുന്നോട്ടു പോകുമെന്നു ചെയര്‍മാന്‍ മമ്മൂട്ടി പറഞ്ഞു. വരവുചെലവു റിപ്പോര്‍ട്ടും വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടും യോഗം അംഗീകരിച്ചു. 2011-12 വര്‍ഷത്തില്‍ കമ്പനി 13.16 കോടി രൂപ ലാഭമുണ്ടാക്കി. ലാഭവിഹിതം ഒക്‌ടോബര്‍ മുതല്‍ കൊടുത്തു തുടങ്ങുമെന്നു എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ടി.ആര്‍. അജയന്‍ അറിയിച്ചു.

കൈരളിയുടെ സാങ്കേതിക സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തും. എല്ലാ ഡിടിഎച്ചിലും ഐപിടിവിയിലും കൈരളി, പീപ്പിള്‍, വി ചാനലുകളുടെ സാന്നിധ്യം ഉറപ്പുവരുത്തും. എറണാകുളത്ത് ഒരു സ്റ്റുഡിയോ കോംപ്ലക്‌സ് സ്വന്തമായി ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

ഗള്‍ഫ് പരിപാടികള്‍ക്കു കൂടുതല്‍ പ്രാധാന്യവും ശ്രദ്ധയും നല്‍കും. ഗള്‍ഫ് അറേബ്യ ചാനല്‍ ഈവര്‍ഷം തന്നെ ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ടി.ആര്‍. അജയന്‍ പറഞ്ഞു.

Keywords: Mammootty, kairaly, news channel, people, we, malayalam channel, k r ajayan, news

Post a Comment