ഊമ പെണ്‍കുട്ടിയെ പീഡിപ്പിച്ച മലയാളി ജയിലില്‍

jail, rape
മനാമ: ഊമയായ 15കാരിയെ പീഡിപ്പിച്ച മലയാളി യുവാവ് മനാമയിലെ ജയിലില്‍.കണ്ണൂര്‍ സ്വദേശിയാണ് ശ്രീലങ്കന്‍ കുടുംബത്തിലെ ഊമയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ജയിലിലാലയത്. നാട്ടില്‍ പോയ യുവാവിന്റെ ഭാര്യ തിരിച്ചെത്തിയതിന്റെ പിറ്റേ ദിവസമാണ് ഇയാള്‍ ജയിലിലാലയത്. ഇതോടെ ഭാര്യ നാട്ടിലേക്ക് തിരിച്ചുപോയി.

പ്രോസിക്യൂഷന് കൈമാറിയ കേസില്‍ യുവാവിന് അഞ്ചു വര്‍ഷം തടവു ശിക്ഷയാണ് വിധിച്ചത്.ശിക്ഷ കഴിഞ്ഞാല്‍ നാടു കടത്താനും ഉത്തരവായിട്ടുണ്ട്.  ശ്രീലങ്കന്‍ കുടുംബത്തിന് പണം കൊടുത്ത് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനും ശ്രമം നടക്കുന്നുണ്ട്.

ജുഫൈറിലെ ഫ്‌ളാറ്റിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. വര്‍ഷങ്ങളായി ബഹ്‌റൈനിലുള്ള കണ്ണൂര്‍ സ്വദേശിയായ യുവാവും ഭാര്യയും താമസിക്കുന്ന ഫ്‌ളാറ്റില്‍തന്നെയാണ് ശ്രീലങ്കന്‍ കുടുംബവും താമസിച്ചിരുന്നത്. ശ്രീലങ്കന്‍ ദമ്പതികള്‍ ഊമയായ മകളെ ഫ്‌ളാറ്റില്‍ നിര്‍ത്തി ജോലിക്ക് പോവുകയാണ് പതിവ്. അസുഖം കാരണം പെണ്‍കുട്ടിയെ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് കുടുംബം അറിയുന്നത്. തുടര്‍ന്നാണ് കുട്ടി സംഭവം വെളിപ്പെടുത്തിയത്. ശ്രീലങ്കന്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്.

key words: sex, crime, gulf, malayali, lankan girl, srilanka, sex abuse, kannur

Post a Comment

Previous Post Next Post