കക്ക വീണ്ടും ബ്രസീല്‍ ടീമില്‍

Kaka back in Brazilian football squad,  Forgotten midfielder, Kaka,  international football , 2010 World Cup, Brazil squad ,  former Footballer of the Year , friendlies , Iraq and Japan , South Africa, Mano Menezes
 റിയോഡിജനീറോ: സൂപ്പര്‍ താരം കക്ക രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷം  ബ്രസീല്‍ ഫുട്‌ബോള്‍ ടീമില്‍ തിരിച്ചെത്തി. അടുത്ത മാസം നടക്കുന്ന സൗഹൃദമത്സരങ്ങള്‍ക്കുള്ള ടീമില്‍ 30കാരനായ കക്കയെ ഉള്‍പ്പെടുത്തി. 2010 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോളണ്ടിനെതിരെയാണ്  കക്ക അവസാനമായി ദേശീയ ജഴ്‌സിയണിഞ്ഞത്.

പരിക്കുമായി ലോകകപ്പില്‍ കളിച്ച കക്ക പിന്നീട് മിക്കവാറും കളത്തിന് പുറത്തായിരുന്നു. കഴിഞ്ഞ വര്‍ഷം ഗാബോണിനും ഈജിപ്തിനുമെതിരായ മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഈ റയല്‍ മഡ്രിഡ് താരത്തെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരിക്ക് തിരിച്ചടിയായി. ഒകേ്ടാബറില്‍ ഇറാഖിനെതിരെ സ്വീഡനിലും ജപ്പാനുമായി പോളണ്ടിലുമാണ് ബ്രസീലിന്റെ സൗഹൃദ മത്സരങ്ങള്‍.

ബ്രസീലിനുവേണ്ടി മൂന്ന് ലോകകപ്പുകളടക്കം 82 കളികളില്‍ ഇറങ്ങിയ കക്ക 27 അന്താരാഷ്ര്ട ഗോളുകള്‍ക്ക് ഉടമയാണ്. 2007ല്‍ ഫിഫയുടെ ലോക ഫുട്ബാളര്‍ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. ബ്രസീല്‍ ആതിഥേയത്വം വഹിക്കുന്ന 2014 ലോകകപ്പിന് മുന്നോടിയായി മികച്ച സംഘത്തെ വാര്‍ത്തെടുക്കുകയാണ് കോച്ച് മാനോ മെനെസെസിന്റെ ലക്ഷ്യം.

SUMMARY: 
Forgotten midfield star Kaka, who hasn't played international football since the 2010 World Cup, was recalled to the Brazil squad.

KEY WORDS: 
Forgotten midfielder, Kaka,  international football , 2010 World Cup, Brazil squad ,  former Footballer of the Year , friendlies , Iraq and Japan , South Africa, Mano Menezes

Post a Comment

Previous Post Next Post