ജിസാറ്റ്-10 ഭ്രമണപഥത്തില്‍

GSAT-10, ISRO
ബാംഗ്‌ളൂര്‍: ഇന്ത്യന്‍ നിര്‍മിത  വാര്‍ത്താവിക്ഷേപണ ഉപഗ്രഹമായ ജിസാറ്റ്- 10 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യ നിര്‍മിച്ചിട്ടുള്ള ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമാണിത്. ഫ്രഞ്ച് ഗയാനയിലെ ആരീന-5 വിക്ഷേപണത്തറയില്‍ നിന്നാണ് ജിസാറ്റ്-10 ഉപഗ്രഹം ബഹിരാകാശത്തേക്കു കുതിച്ചുയര്‍ന്നത്. 30 കമ്യൂണിക്കേഷന്‍ ട്രാന്‍സ്‌ഫോര്‍മറുള്ള ഉപഗ്രഹത്തിന്റെ ആയുസ് 15 വര്‍ഷത്തേക്കാണ് ഐഎസ്ആര്‍ഒ നിശ്ചയിച്ചിരിക്കുന്നത്.

3400 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. നവംബറോടെ ഉപഗ്രഹം പ്രവര്‍ത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിക്ഷേപണ ചെലവടക്കം 750 കോടിരൂപയാണ് ഉപഗ്രഹത്തിന് ചെലവെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

ഡയറക്ട് ടു ഹോം(ഡിടുഎച്ച്), റേഡിയോ നാവിഗേഷന്‍ സേവനം തുടങ്ങിയ സംവിധാനങ്ങളുടെ പ്രവര്‍ത്തനം മെച്ചപെ്പടുത്താന്‍ ജിസാറ്റ് -10ലൂടെ കഴിയും. കൂടുതല്‍ കൃത്യതയാര്‍ന്ന ജിപിഎസ് സിഗ്നലുകള്‍ നല്‍കാന്‍ ജിസാറ്റ് -10ന് കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. ഐഎസ്ആര്‍ഒയുടെ 101 മത്തെ ബഹിരാകാശദൗത്യമാണിത്.

SUMMARY: India's heaviest satellite GSAT-10 successfully launched

Post a Comment

Previous Post Next Post