നിത്യാനന്ദ കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന് യുവതിയുടെ പരാതി
ബാംഗ്ലൂര്‍:  സ്വാമി നിത്യാനന്ദയ്‌ക്കെതിരെ പരാതിയുമായി എന്‍ ആര്‍ ഐ യുവതി പരാതിയുമായി രംഗത്ത്. നിത്യാനന്ദ തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതായാണ് ആരതി റാവു എന്ന യുവതി പരാതിപ്പെട്ടിരിക്കുന്നത്. നിത്യാനന്ദയുടെ പീഡനത്തിന് ഇരയാണ് ആരതി റാവു.

അമേരിക്കയില്‍ താമസമാക്കിയ യുവതി ജൂണ്‍ മൂന്നിനു പ്രാദേശിക ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യമറിയിച്ചത്. നിത്യാനന്ദയില്‍ നിന്നു ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച ബാംഗ്ലൂര്‍ പൊലീസ് കമ്മിഷണര്‍ക്കു യുവതി പരാതി നല്‍കി. കൂടാതെ യുവതിയുടെ പിതാവ് റാവുവും സിബിസിഐഡിക്കു പരാതി നല്‍കി.

 നിത്യാനന്ദയും അനുകൂലികളും ആരതിയെയും കുടുംബത്തെയും ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നു പരാതിയില്‍ പറയുന്നു. ലൈംഗിക ആരോപണ കേസില്‍ നിത്യാനന്ദയ്‌ക്കെതിരേ കര്‍ണാടക പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സാക്ഷിയാണ് ആരതി റാവു.

SUMMARY:
Aarthi Rao, an NRI woman, accused Nithyananda of sending his aides to harass her and her family members in Chennai. The woman claimed that a group of unidentified men have been harassing and threatening them.

KEY WORDS: Aarthi Rao,  NRI woman, Nithyananda, harassing , threatening

Post a Comment

Previous Post Next Post