ഡേര്‍ട്ടി വിദ്യയില്‍ നിന്നും ക്ലീന്‍ വിദ്യയിലേക്ക്

Entertainment, Vidhya Balan, Clean India Campaign, Brand ambassador
ന്യൂഡല്‍ഹി: വിദ്യാബാലന്‍ ശുചിത്വത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകുന്നു. തന്റെ സമയവും മുഖവും ഉപയോഗപ്പെടുത്താന്‍ ഇതിനേക്കാള്‍ നല്ല അവസരം ഇല്ലെന്നാണ് വിദ്യയുടെ അഭിപ്രായം. എന്റെ കുടുംബാംഗങ്ങള്‍ എപ്പോഴും എന്നോട് ശുചിത്വമുള്ള ചുറ്റുപാടില്‍ ജീവിക്കാനാണ് ആവശ്യപ്പെടാറ്. ഈ അവസരം എന്നെ തേടിയെത്തിയതാണ്.

വരുന്ന 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ശുചിത്വമുള്ള ഇന്ത്യയെ കാണാന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ വിദ്യാ ബാലന്‍ പറഞ്ഞു.
നിര്‍മ്മല്‍ ഭാരത് യാത്രയുടെ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുത്ത വിദ്യ ഒരു യാത്രയില്‍ മാത്രമേ പങ്കാളിയാകൂ. യുവാക്കള്‍ക്കിടയില്‍ ശുചിത്വ ബോധം വളര്‍ത്തുക എന്നതാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.
ക്യാമ്പയിനില്‍ പങ്കെടുക്കുമെങ്കിലും രാഷ്ട്രീയത്തിലേയ്ക്ക് ഒരിക്കലും കടന്നുവരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വിദ്യ പറഞ്ഞു. ഒരിക്കലും നിങ്ങള്‍ക്കെന്നെ പാര്‍ലമെന്റില്‍ കാണാന്‍ കഴിയില്ല വിദ്യ കൂട്ടിച്ചേര്‍ത്തു.

SUMMERY: From The Dirty Picture to a clean India, actress Vidya Balan has switched gears as the newly appointed brand ambassador for Clean India campaign.

Keywords: Entertainment, Vidhya Balan, Clean India Campaign, Brand ambassador

Post a Comment

Previous Post Next Post