കള്ള് നിരോധനം: യു ഡി എഫില്‍ ഭിന്നത

 Congress, IUML split over banning toddy in Kerala
 തിരുവനന്തപുരം: കള്ള് വില്‍പന നിരോധിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സംബന്ധിച്ച് യു ഡി എഫിലെ പ്രമുഖ കക്ഷികള്‍ തമ്മില്‍ അഭിപ്രായഭിന്നത. കള്ള് വില്‍പന നിരോധിക്കണമെന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. എന്നാല്‍, കേരളത്തില്‍ കള്ള് വില്‍പന നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു.

കള്ള് വില്‍പന നിരോധിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തോട് മുസ്ലീം ലീഗ് യോജിക്കുന്നു. സമ്പൂര്‍ണ മദ്യനിരോധനമാണ് വേണ്ടതെന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി. ഇതേസമയം, മുസ്ലീം ലീഗ് പണ്ട് മുതലേ കള്ള് നിരോധിക്കണമെന്ന പക്ഷത്താണെന്നും ഘട്ടം ഘട്ടമായുളള നിരോധനമാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും ചെന്നിത്തല പറഞ്ഞു.ബാറുകളുടെ പ്രവര്‍ത്തന സമയം മാറ്റുന്നത് സംബന്ധിച്ച് യു ഡി എഫ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്യനിരോധനമല്ല മദ്യവര്‍ജ്ജനമാണ് വേണ്ടതെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വലിയൊരു സമൂഹത്തിന്റെ തൊഴിലിനെ ബാധിക്കുന്നതിനാല്‍ കളള് വില്‍പന നിരോധിക്കണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ല. തൊഴിലാളികള്‍ക്ക് മറ്റ് ജീവിത മാര്‍ഗ്ഗങ്ങള്‍ നല്‍കാതെ നിരോധനം കൊണ്ട് വരുന്നത് ശരിയല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

SUMMARY:
The Congress and the IUML, the main constituents of the ruling United Democratic Front (UDF) alliance government in Kerala are split over banning toddy in the state.

KEY WORDS: Congress , IUML,  United Democratic Front , UDF, government in Kerala, banning toddy ,Congress party , Indian Union Muslim League ,The Kerala High Court

Post a Comment

Previous Post Next Post