വാഹനാപകടത്തില്‍ സി.കെ ചന്ദ്രപ്പന്റെ ഭാര്യയുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

Kerala, CK Chandrapan, Wife, Buluroy Choudary, Injured, Accident, Thiruvananthapuram, CPI
തിരുവനന്തപുരം: വാഹനാപകടത്തില്‍ സി.കെ ചന്ദ്രപ്പന്റെ ഭാര്യ ബുലുറോയ് ചൗധരി (70)യുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രാക്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

സിപിഐ വനിതാനേതാക്കള്‍ക്കൊപ്പം എറണാകുളത്ത് നടക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയിലാണ് അപകടം നടന്നത്. സി.പി.ഐ. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍് ഇന്ദിരാ രവീന്ദ്രന്‍ (52), മഹിളാ സംഘം സംസ്ഥാന കമ്മിറ്റിയംഗം പി. ബീന (42), സംസ്ഥാന കമ്മിറ്റിയംഗം വസന്തകുമാരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാര്‍  ചന്ദ്രന്‍ (34) നും പരിക്കേറ്റു. പരിക്കേറ്റവരെ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kerala, CK Chandrapan, Wife, Buluroy Choudary, Injured, Accident, Thiruvananthapuram, CPI

Post a Comment

Previous Post Next Post