ഗണേഷ് കുമാര്‍ പാര്‍ട്ടിക്ക് ശല്യമെന്ന് ബാലകൃഷ്ണപിള്ളപത്തനംതിട്ട:  മകനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള വീണ്ടും രംഗത്ത്. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പിയെ പോലെയാണ് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പെരുമാറുന്നതെന്ന് പിളള കുറ്റപ്പെടുത്തി. ഗണേഷ് പുതിയ പാര്‍ട്ടി രൂപീകരിച്ച് പുറത്തുപോയാല്‍ ആ ശല്യം തീര്‍ന്നുകിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ്(ബി) യെ പിളര്‍ത്താന്‍ ആരു ശ്രമിച്ചാലും നടക്കില്ല. പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ പിന്തുണയ്ക്കുന്ന യുഡിഎഫ് നിലപാട് പരിഹാസ്യമാണ്. പാര്‍ട്ടിക്കു വിധേയനാകാത്ത മന്ത്രിയെ സംരക്ഷിക്കുന്നവര്‍ മന്ത്രിയെ ഹൈജാക്ക് ചെയ്യുകയാണെന്നും പത്തനംതിട്ടയില്‍ വാര്‍ത്താസമ്മേളനത്തില്‍ ബാലകൃഷ്ണപിള്ള പറഞ്ഞു.

Key Words: Kerala Congress, Balakrishnapillai , Ganesh Kumar, udf, nss, minister, kerala congress (b), Sir CP

1 Comments

  1. തന്തയും മകനും കൂടി ജനങ്ങളെ പറ്റിക്കുകയാ, ജനം കഴുതകള്‍............,,,,,,,,,

    ReplyDelete

Post a Comment

Previous Post Next Post