ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മാര്‍ക്കറ്റില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി

Haryana, Gang rape, 6-year-old, Arrested, Shop owner, Market, Sonitpur
സോണിത്പൂര്‍ (ഹരിയാന): ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നാലു യുവാക്കള്‍ ചേര്‍ന്ന് കൂട്ട മാനഭംഗത്തിനിരയാക്കി. സോണിത് പൂര്‍ ജില്ലയിലെ ഗോഹാന മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച മാര്‍ക്കറ്റില്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെ കടയുടമ ഉള്‍പെടെ നാലുപേര്‍ ചേര്‍ന്ന് ഗോഡൗണില്‍ ബലാല്‍സംഗത്തിനിരയാക്കി. എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വെള്ളിയാഴ്ചയാണ് പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. മാര്‍ക്കറ്റില്‍ നിന്നും 100 മീറ്റര്‍ അകലെയാണ് പെണ്‍കുട്ടിയുടെ വീട്.

പരാതിയെത്തുടര്‍ന്ന് കടയുടമ കാളി, ഹരീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സാന്ദി, ദീപക് എന്നീ പ്രതികള്‍ ഒളിവിലാണ്. സാധനങ്ങള്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെ ഗോഡൗണിലാണ് ചില സാധനങ്ങള്‍ വച്ചിരിക്കുന്നതെന്ന് പറഞ്ഞ് കടയുടമ കാളി പെണ്‍കുട്ടിയെ ഗോഡൗണിലേയ്ക്ക് പറഞ്ഞുവിടുകയായിരുന്നു.

എന്നാല്‍ ഗോഡൗണില്‍ മൂന്ന് യുവാക്കള്‍ പെണ്‍കുട്ടിയെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. പിറകെയെത്തിയ കാളിയും സുഹൃത്തുക്കളും പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ഇവര്‍ വീട്ടിലേയ്ക്ക് പറഞ്ഞയച്ചു. എന്നാല്‍ മാതാവിന്റെ ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് പെണ്‍കുട്ടി ബലാല്‍സംഗവിവരം തുറന്നുപറയുകയായിരുന്നു.

SUMMERY: SONIPAT: In yet another blot on Haryana's image, a class XI student was gangraped by four youths in a busy market area at Gohana in Sonipat district on Thursday. Two of them — Kali and Harish — have been arrested.

Keywords: Haryana, Gang rape, 6-year-old, Arrested, Shop owner, Market, Sonitpur

Post a Comment

Previous Post Next Post