ഇറാഖ് ജയിലില്‍ ഏറ്റുമുട്ടല്‍; 13 പോലീസുകാര്‍ കൊല്ലപ്പെട്ടു

തികൃത്: ഇറാഖിലെ ജയിലില്‍ തീവ്രവാദികളും പോലീസുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 13 പോലീസുകാര്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ 83 തടവുകാരെ മോചിപ്പിച്ചു.

മണിക്കൂറുകള്‍ നിണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ ജയില്‍ സുരക്ഷാസൈന്യം വീണ്ടെടുത്തു. ഇറാഖ് പ്രവിശ്യകളുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നും ജയിലുള്ളവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടാക്കണമെന്നും അല്‍ക്വയ്ദ നടത്തിയ ആഹ്വാനത്തിന് തൊട്ടുപിന്നാലെയാണ് ജയിലിനുനേര്‍ക്ക് ആക്രമണമുണ്ടായത്.

തികൃത് ജയിലില്‍ വ്യാഴാഴ്ച രാത്രി തീവ്രവാദി ആക്രമണമുണ്ടായെന്നും ഏറ്റുമുട്ടലിനിടയില്‍ 83 തടവുകാര്‍ രക്ഷപ്പെട്ടെന്നും സലാഹുദ്ദീന്‍ പ്രവിശ്യാ ഡപ്യൂട്ടി ഗവര്‍ണര്‍ അഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു.

ഏറ്റുമുട്ടലില്‍ 34 പോലീസുകാര്‍ക്ക് പരിക്കേറ്റതായി തികൃത് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

SUMMERY: Tikrit, Iraq: Clashes killed at least 13 policemen at a prison in the Iraqi city of Tikrit that was seized by militants but has since been retaken by security forces, officials said on Friday.

Keywords: Iraq, World, Obituary, Clash, Militants, Policemen, Prison, released, escaped, 


Post a Comment

Previous Post Next Post