Follow KVARTHA on Google news Follow Us!
ad
Posts

യുവ­തികളെ കന്യകയാ­ക്കുന്ന ക്രീം വി­വാ­ദ­മു­ണ്ടാ­ക്കു­ന്നു

മുംബൈ ആസ്ഥാ­ന­മാ­യു­ള്ള മ­രുന്ന് കമ്പനിയായ അള്‍ട്രാടെക് പുറത്തി­റക്കി­യ യു­വ­തിക­ളെ ക­ന്യ­ക­യാ­ക്കു­ന്ന ക്രീം വി­വാ­ദ­മു­ണ്ടാ­ക്കുന്നു. 18 എഗെയ്ന്‍ എന്ന ക്രീം ഏതൊരു സ്ത്രീയെയുംWomen, Doctor, New Delhi, Marriage, Cream, Mdical Company, Product
 18 again vagina tightening Cream, Malayalam News, Women, Doctor, Cream, Medical

ന്യൂഡല്‍ഹി : മുംബൈ ആസ്ഥാ­ന­മാ­യു­ള്ള മ­രുന്ന് കമ്പനിയായ അള്‍ട്രാടെക് പുറത്തി­റക്കി­യ യു­വ­തിക­ളെ ക­ന്യ­ക­യാ­ക്കു­ന്ന ക്രീം വി­വാ­ദ­മു­ണ്ടാ­ക്കുന്നു. 18 എഗെയ്ന്‍ എന്ന ക്രീം ഏതൊരു സ്ത്രീയെയും വീണ്ടും കന്യ­ക­യെപോലെയാക്കുമെന്നാ­ണ് മ­രു­ന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സ്ത്രീ­ക­ളില്‍ ഇ­ത് കൂ­ടു­തല്‍ ആ­ത്മ­വി­ശ്വാ­സം ഉ­ണ്ടാ­ക്കു­മെന്ന് കമ്പ­നി അ­വ­കാ­ശ­പ്പെടുമ്പോള്‍ വന്‍ ദൂ­ഷ്യ ഫ­ല­മാ­ണ് ഇ­തു­ണ്ടാ­ക്കു­ക­യെ­ന്ന് ക്രീ­മി­നെ എ­തിര്‍­ക്കു­ന്ന­വര്‍ പ­റ­യു­ന്നു.

ഈ­മാ­സം ഒ­ടു­വില്‍ വിപണിയിലെത്തിയ ക്രീം ഇന്ത്യയില്‍ ഇതാദ്യമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അമേരിക്ക പോലുള്ള മറ്റു രാജ്യങ്ങളില്‍ ലഭ്യ­മാ­യിരു­ന്ന ക്രീ­മിന്റെ ഇന്ത്യന്‍ പതിപ്പിനായി സ്ത്രീകള്‍ കാത്തിരിക്കുകയായിരുന്നുവെന്ന് അള്‍ട്രാടെക് ഉടമ റിഷി ബാട്ടിയ പ­റ­യുന്നു. 2,500 രൂപ വിലയുള്ള ഉല്‍പ്പന്നത്തില്‍ കനകപ്പൊടി, ബദാം, മാതളനാരങ്ങ, കറ്റാര്‍ വാ­ഴ, ചി­ല രഹ­സ്യ കൂ­ട്ടുകള്‍ എന്നിവയാണ് ചേര്‍ത്തി­ട്ടു­ള്ള­തെ­ന്ന് കമ്പ­നി അ­ധി­കൃ­തര്‍ പ­റ­യുന്നു. ഇതി­ന്റെ ശാ­സ്­ത്രീയ പരിശോധന വിജയക­ര­മാ­യാണ് ന­ട­ന്ന­തെ­ന്നും കമ്പ­നി അ­വ­കാ­ശ­പ്പെട്ടു.

നഷ്ടമായ കന്യാകാത്വം പുനസ്ഥാപിക്കില്ലെങ്കിലും കന്യകയുടെ വികാര വിചാരങ്ങള്‍ ലഭ്യമാക്കാന്‍ ക്രീമിന് കഴി­യു­മെ­ന്നാ­ണ് അ­വ­കാ­ശ­വാദം. ഒരു കന്യകയെപ്പോ­ലെ യു­വ­തികളെ തോന്നിപ്പിക്കുക എന്നാ­ണ് ല­ക്ഷ്യം. ഇതുപയോഗിക്കുന്ന സ്­ത്രീകള്‍ പതിനെട്ടുകാരിയെപ്പോ­ലെ­യാ­കും.

ഉല്‍പന്ന­ത്തി­ന്റെ പ­ര­സ്യ­ത്തി­നെ­തി­രെ വന്‍ പ്ര­തി­ഷേ­ധ­മാ­ണ് ഉ­യര്‍­ന്നി­ട്ടു­ള്ളത്. വിവാഹത്തിനുമുമ്പുള്ള ലൈംഗിക ബന്ധം പാപമാണെന്ന ഇന്ത്യന്‍ വിശ്വാ­സ­ത്തെ ചൂഷ­ണം ചെ­യ്യാ­നാ­ണ് കമ്പ­നി ക്രീ­മു­മാ­യി ഇ­റ­ങ്ങി­യ­തെ­ന്ന് വി­മര്‍­ശ­കര്‍ ആ­രോ­പ­ണ­മു­ന്ന­യി­ക്കുന്നു. ഇത്തരം ക്രീമുകള്‍ ശുദ്ധ വിഡ്ഡിത്തമാണെന്നും ചില സ്ത്രീകളില്‍ അധമവിചാരം കൊണ്ടുവരുമെന്നും നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ നേതാവ് ആനി രാ­ജ പ­റ­യു­ന്നു. ആദ്യരാത്രിവരെ എല്ലാ സ്ത്രീകളും കന്യകയായിരിക്കണമെന്ന പരമ്പാരഗതമായ വിശ്വാസത്തെയാ­ണ് ക്രീം നിര്‍­മാ­താ­ക്കള്‍ വിപ­ണ­ന ത­ന്ത്ര­മാ­ക്കു­ന്നത്.

തന്റെ ഭാര്യ കന്യകയാണോ എന്ന് എങ്ങനെ കണ്ടുപിടിക്കുമെന്ന ചോദ്യവുമായിട്ടാണ് ഭൂരിഭാഗം പുരുഷന്മാ­രും ഡോ­ക്ടര്‍­മാ­രെയും മറ്റും സ­മീ­പി­ക്കു­ന്നത്. പുരുഷന്മാര്‍ ഇപ്പോഴും കന്യകയായ സ്ത്രിയെ വിവാഹം കഴിക്കാനാണ് ആഗ്രഹിക്കുന്നത്. ഇ­ന്ത്യന്‍ നഗരങ്ങളിലു­ള്ള പ­ല യു­വ­തി­കളും വിവാഹത്തിനുമുമ്പുതന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നുണ്ട്. ഇങ്ങ­നെ ലൈംഗീ­ക ബ­ന്ധ­ത്തി­ലേര്‍­പ്പെ­ടു­ന്ന നി­രവ­ധി യു­വ­തികള്‍ ഇനി എങ്ങനെ കന്യ­ക­യാ­കാ­മെ­ന്ന് ചോ­ദി­ച്ച് ഡോ­ക്ടര്‍­മാ­രെ സ­മീ­പി­ക്കു­ന്നുണ്ട്.

പുതിയ ക്രീം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് കണ്ടെത്തു­ന്ന­തിലും പ­ലര്‍ക്കും ആ­ശ­ങ്ക­യുണ്ട്. യോനിയിലെ പേശിക­ളെ ചു­രു­ക്കു­മെന്നും അ­തുവ­ഴി ക­ന്യ­ക­യാ­കു­മെ­ന്നാ­ണ് ക്രീം കമ്പ­നി പ­റ­യു­ന്ന­ത്. ഒരു ക്രീം പു­ര­ട്ടി­യ­ത് കൊ­ണ്ട് യ­ഥാര്‍­ത്ഥ ക­ന്യ­കാത്വം തി­രി­ച്ച് കൊ­ണ്ട് വ­രാന്‍ ക­ഴിയുമോ എ­ന്ന് പ­ലരും ചോ­ദി­ക്കുന്നു.

എന്നാല്‍ വിവാദങ്ങളുടെയൊന്നും ആവശ്യമില്ലെന്നാണ് റിഷി ബാ­ട്ടി പ­റ­യു­ന്ന­ത്. ലൈംഗികാനന്ദം ദീര്‍ഘിപ്പിക്കാന്‍ നിരവധി ഉല്‍പന്നങ്ങള്‍ പുരുഷ­ന്മാര്‍­ക്ക് വേ­ണ്ടി­യു­ണ്ട്. ഇതേപോലെ സ്ത്രീകളുടെ സുഖത്തെ കരുതി നിര്‍മിച്ചി­താ­ണ് ക്രീ­മെ­ന്നും അദ്ദേ­ഹം പു­റ­യുന്നു.



Keywords: Women, Doctor, New Delhi, Marriage, Cream, Medical Company, Product, Cream for 'vaginal tightening' sparks controversy, India's first natural veginal tightening & rejuvanation gel, 18 Again Vaginal Tightening Cream claims to give you a tighter vagina for more pleasure, 18 Again - Vaginal Shrink Cream, Virginity cream sparks Indian sex debate, 18 Again Malayalam News

Post a Comment