Follow KVARTHA on Google news Follow Us!
ad

ഐസക്: ലൂസിയാനയില്‍ നൂറുകണക്കിന്‌ വീടുകള്‍ വെള്ളത്തില്‍

വാഷിംഗ്ടണ്‍: ഐസക് ചുഴലിക്കാറ്റിനെത്തുടര്‍ന്ന്‌ യുഎസിലെ ലൂസിയാനയിലും മിസിസിപ്പിയിലും നിരവധി വീടുകള്‍ വെള്ളത്തിലായി. World, U.S, Storm, Flood,
വാഷിംഗ്ടണ്‍: ഐസക് ചുഴലിക്കാറ്റിനെത്തുടര്‍ന്ന്‌ യുഎസിലെ ലൂസിയാനയിലും മിസിസിപ്പിയിലും നിരവധി വീടുകള്‍ വെള്ളത്തിലായി. വെള്ളത്തിനടിയിലായ പ്രദേശങ്ങളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്‌. വെള്ളപ്പൊക്കത്തെതുടര്‍ന്ന്‌ 1,500പേരെ മാറ്റിപാര്‍പ്പിച്ചു. ആളുകളെ മാറ്റിപാര്‍പ്പിക്കാനായി 89 ബസുകളാണ്‌ അധികൃതര്‍ ദുരിതാശ്വാസ സേനയ്ക്ക് നല്‍കിയിരിക്കുന്നതെന്ന്‌ ഇന്ത്യന്‍-അമേരിക്കന്‍ വംശജനായ ബോബി ജിന്‍ഡാല്‍ അറിയിച്ചു. ന്യൂ ഓര്‍ ലീന്‍സില്‍ 3000ത്തോളം പേര്‍ കുടുങ്ങിക്കിടക്കുകയാണ്‌.

വെള്ളപ്പൊക്കത്തില്‍ 800 വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇതുവരെ 24 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ്‌ ഐസക് ചുഴലിക്കാറ്റിനെത്തുടര്‍ന്ന്‌ കണക്കാക്കിയിട്ടുള്ളത്.

SUMMERY: Washington: Though downgraded from a hurricane, a slow-moving tropical storm Isaac still packed a punch flooding homes and pushing water over the top of several levees in Louisiana and Mississippi, reports from these southern states said.

Key Words: Key Words: Houston, U.S, Lousiana, Hurricane, Issac, Electricity, Flood, Katrina, Storm,

Post a Comment